പെരുമഴയത്തും ഡ്യൂട്ടി വിടാതെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം
എ​ത്ര ബു​ദ്ധി​മു​ട്ടേ​റി​യ ജോ​ലി​യാ​ണെ​ങ്കി​ലും അ​ത് കൃ​ത്യ​മാ​യി ചെ​യ്യു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെക്കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇവിടിതാ, ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കാ​ടു​ങ്കാ​റ്റും മ​ഴ​യും അ​വ​ഗ​ണി​ച്ച് ത​ന്നെ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ജോ​ലി വിട്ടുവീഴ്ചയില്ലാതെ ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് ഏ​റെ കൈ​യ​ടി നേ​ടു​ന്ന​ത്. ആ​സാം പോ​ലീ​സ് ആ​ണ് ഈ ​വീ​ഡി​യോ ട്വി​റ്റ​റി​ൽ കൂ​ടി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ശ​ക്തി​യേ​റി​യ കാ​റ്റും മ​ഴ​യും ഉ​ള്ള​പ്പോ​ൾ മേ​ൽ​ക്കൂ​ര​യി​ല്ലാ​ത്ത പ്ലാ​റ്റ്ഫോ​മി​ൽ നി​ന്ന് ഒ​രു ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ റോ​ഡി​ലെ വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. മി​ഥു​ൻ ദാ​സ് എ​ന്നാ​ണ് ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​ര്. ഗോഹട്ടി പോലീസ് സേനയിലെ അംഗമാണ് ഇദ്ദേഹം. "ഒ​രു വ്യ​ക്തി​ക്ക് ജോ​ലി​യോ​ടു​ള്ള ആ​ത്മാ​ർ​ത്ഥ​ത കൊ​ടു​ങ്കാ​റ്റി​നെ പോ​ലും നി​സാ​ര​മാ​ക്കു​മെ​ന്ന്' കു​റി​ച്ചാ​ണ് ആ​സാം പോ​ലീ​സ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.