‘പൊന്നൊളി പുലരി...’; അഭിനന്ദനങ്ങൾ നേടി വൈദികരുടെ സംഗീതആൽബം
Saturday, December 12, 2020 1:57 PM IST
ക്രിസ്മസിനു മുന്നോടിയായി അസീസി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസ് പുറത്തിറക്കിയ സ്പെഷൽ മ്യൂസിക്കൽ ആൽബം നവമാധ്യമങ്ങളിൽ ഹിറ്റ്. കപ്പൂച്ചിൻ വൈദികരും കോട്ടയം കപ്പൂച്ചിൻ വിദ്യാഭവനിലെ വൈദിക വിദ്യാർഥികളും ചേർന്ന് അവതരിപ്പിച്ച ആൽബം യുടൂബിലൂടെ നിരവധി പേരാണു കണ്ടത്.
"പൊന്നൊളി പുലരി...’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നതു സിഎസ്ടി സഭാംഗമായ ഫാ. ഷിന്റോ ഇടശേരിയാണ്.
ഈ ആൽബത്തിനു പുറമെ കേരളത്തിലാദ്യമായി 1000 പേർ ഒത്തുചേരുന്ന ക്രിസ്തീയ മ്യൂസിക് ആൽബം വെർച്വൽ ക്രിസ്മസ് ക്വയറും പുറത്തിറക്കിയിട്ടുണ്ട്. ഈ ആൽബത്തിന്റെയും രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നതും ഫാ. ഷിന്റോ ഇടശേരിയാണ്.
കേരള കപ്പൂച്ചിൻ വൈദികരും എഫ്സി കോണ്‍വന്റ് ഭരണങ്ങാനം പ്രൊവിൻസിലെ സിസ്റ്റേഴ്സും, അസീസി ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും വിദ്യാർഥികളും ഒത്തുചേരുന്ന ഗാനത്തിൽ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, ഫാ. ജോസഫ് പുത്തൻപുര, ഫാ. ഡേവിസ് ചിറമ്മൽ എന്നിവരുടെ സാന്നിധ്യവുമുണ്ട്.