പ്രയറി ഡോഗിന് പാട്ടുപാടി കൊടുക്കുന്ന കുഞ്ഞ്; വീഡിയോ വൈറൽ
Tuesday, June 1, 2021 2:23 AM IST
പ്രയറി ഡോഗിന് പാട്ടുപാടി കൊടുക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. കുഞ്ഞിനെ അമ്മ കയ്യില്‍ എടുക്കുന്ന പോലെയാണ് പ്രയറി ഡോഗിനെ കുഞ്ഞ് എടുത്തിരിക്കുന്നത്. ശേഷം അതിനെ ഓമനിച്ചുകൊണ്ട് പാട്ടുപാടുന്ന കുട്ടിയാണ് വീഡിയോയില്‍ ഉള്ളത്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ അതിവേഗം വൈറലാകുകയായിരുന്നു. വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കുഞ്ഞ് ആ പ്രയറി ഡോഗിനെ എടുത്തിരിക്കുന്ന രീതി അപകടകരമാണെന്നാണ് ചിലരുടെ പ്രതികരണം.