പൊന്നുകൊണ്ടൊരു ഷേവിംഗ്! വെറും നൂറുരൂപ മാത്രം, സ്വർണംകൊണ്ട് ഷേവ് ചെയ്യാം!
Monday, March 8, 2021 4:26 PM IST
കോവിഡും ലോക്ഡൗണും മൂലം ബ്യൂട്ടിപാർലറുകളും സലൂണുകളുമൊക്കെ തുറക്കാതായതോടെയാണ് വീടുകളിൽ മുടിവെട്ടൽ പരീക്ഷണങ്ങൾ തുടങ്ങിയത്.
ലോക്ക്ഡൗണിന് ശേഷം സലൂണുകൾ തുറന്നെങ്കിലും കടയിലേക്ക് എത്തുന്നവരുടെ എണ്ണം പഴയതു പോലെയില്ല എന്നൊരു പ്രതിസന്ധികൂടി വന്നു. ആളുകളെ എങ്ങനെ കടയിലേക്ക് എത്തിക്കാം എന്ന ആലോചനകൾക്കൊടുവിൽ ഒരു കിടിലൻ ഐഡിയയുമായി വന്നിരിക്കുകയാണ് പൂനയിലെ ഒരു സലൂണ്‍.
കടയിലെത്തുന്നവർക്ക് സ്വർണം പൊതിഞ്ഞ റേസർ കൊണ്ടാണ് ഷേവിംഗ്. എണ്‍പത് ഗ്രാം സ്വർണം പൂശിയ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ റേസർ എന്ന ആശയത്തിനു പിന്നിൽ കടയുടമ അവിനാശ് ബോറുണ്ടിയയാണ്.
സ്വർണ റേസർ ആണെങ്കിലും ഇതുപയോഗിച്ച് ഷേവ് ചെയ്യുന്നതിന് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നത് വെറും 100 രൂപ മാത്രമാണ്. എന്തായാലും അവിനാശിന്റെ ആശയം മോശമല്ലെന്നും സ്വർണം കൊണ്ടുളള ഷേവിങ് റേസർ ഉപയോഗിച്ച് ഷേവ് ചെയ്യുന്പോൾ പ്രത്യേക അനുഭവമാണെന്നുമാണ് കടയിൽ വരുന്നവർ പറയുന്നത്.