സൂ​പ്പ​റാ​ണ് പൈ​റോ​ഗ്ര​ഫി! തീ​കൊ​ണ്ട് ത​ടി​യി​ൽ ചി​ത്ര​ങ്ങ​ൾ തീ​ർ​ത്ത് ജേ​ക്ക​ബ് കു​ര്യ​ൻ
Monday, December 6, 2021 3:47 PM IST
ത​ടി​യി​ൽ തീ​കൊ​ണ്ട് ചി​ത്ര​ങ്ങ​ൾ തീ​ർ​ക്കു​ന്ന പൈ​റോ​ഗ്ര​ഫി എ​ന്ന ക​ലാ​രൂ​പ​ത്തെ ജ​ന​കീ​യ​മാ​ക്കി ഒ​രു ക​ലാ​കാ​ര​ൻ. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൈ​പ്പ​ള്ളി​ൽ ജേ​ക്ക​ബ് കു​ര്യ​നാ​ണ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഏ​റെ പ്ര​ചാ​ര​ത്തി​ലു​ള്ള ക​ലാ​രൂ​പ​ത്തെ കേ​ര​ള​ത്തി​ൽ ജ​ന​പ്രി​യ​മാ​ക്കു​ന്ന​ത്.

വെ​ച്ചൂ​ർ അം​ബി​കാ മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് ഇ​പ്പോ​ൾ കു​ടും​ബ​ത്തോ​ടൊ​പ്പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ജേ​ക്ക​ബ് കു​ര്യ​ൻ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അം​ഗീ​കൃ​ത ക​ലാ​കാ​ര​നാ​ണ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തു​ട​നീ​ളം എ​ക്സി​ബി​ഷ​നു​ക​ളു​ടെ ഭാ​ഗ​മാ​യി ത​ന്‍റെ ക​ലാ​രൂ​പ​ങ്ങ​ളെ വി​റ്റി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​സ​പ​ര്യ​ക്കു കോ​വി​ഡു കാ​ല​ത്തു പൂ​ട്ടു​വീ​ണു. ഇ​പ്പോ​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ കൗ​ണ്ട​റു​ക​ളി​ലും ഓ​ണ്‍​ലൈ​നാ​യും ദാ​രു ശി​ൽ​പ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും വി​റ്റാ​ണ് പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ക്കു​ന്ന​ത്.

14-ാം വ​യ​സി​ലാ​ണ് ജേ​ക്ക​ബ് കു​ര്യ​ൻ ചി​ത്ര​ര​ച​ന​യി​ലും ദാ​രു​ശി​ൽ​പ വി​ദ്യ​യി​ലും ത​ത്പ​ര​നാ​യ​ത്. വി​വി​ധ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ മെ​ക്കാ​നി​ക്ക് സെ​ക്ഷ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ജേ​ക്ക​ബ് കു​ര്യ​ൻ പി​ന്നീ​ട് ജോ​ലി അ​വ​സാ​നി​പ്പി​ച്ച് ക​ലാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ വ്യാ​പൃ​ത​നാ​കു​ക​യാ​യി​രു​ന്നു. തേ​ക്ക്, ഈ​ട്ടി, കു​ന്പി​ൾ, മ​ഹാ​ഗ​ണി, പൂ​വ​ര​ശ് തു​ട​ങ്ങി​യ ത​ടി​ക​ളി​ലാ​ണ് ഇ​ദ്ദേ​ഹം ചി​ത്ര​ങ്ങ​ളും ശി​ൽ​പ​ങ്ങ​ളും തീ​ർ​ക്കു​ന്ന​ത്.

മ​നം ക​വ​രു​ന്ന ചി​ത്ര​ങ്ങ​ളും ദാ​രു​ശി​ൽ​പ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​ർ​ക്കു കൂ​ടി പ്രാ​പ്യ​മാ​കു​ന്ന ത​ര​ത്തി​ൽ മി​ത​മാ​യ വി​ല​യ്ക്കാ​ണ് ജേ​ക്ക​ബ് കു​ര്യ​ൻ വി​ൽ​ക്കു​ന്ന​ത്. ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ ഇ​രി​ക്കു​ന്ന ബു​ദ്ധ​ൻ, യേ​ശു, ഗ​ണ​പ​തി, ശ്രീ​കൃ​ഷ്ണ​ൻ , വി​ശു​ദ്ധ മ​റി​യ​വും ഉ​ണ്ണി​യേ​ശു​വും തു​ട​ങ്ങി​യ ദേ​വ​രൂ​പ​ങ്ങ​ളും ത​ടി​യി​ൽ തീ​ർ​ത്ത ചു​ണ്ട​ൻ​വ​ള്ള​വും, പ​ഴ​മ​യെ ഓ​ർ​മി​പ്പി​ക്കു​ന്ന ഗ്രാ​മ​ഫോ​ണ്‍, വ​ലി​വ​ണ്ടി എ​ന്നി​വ​യൊ​ക്കെ ജേ​ക്ക​ബ് കു​ര്യ​ന്‍റെ ക​ലാ​സൃ​ഷ്ടി​ക​ളു​ടെ ശേ​ഖ​ര​ത്തി​ലു​ണ്ട്.

ഇ​ദ്ദേ​ഹം കൊ​ത്തി​യു​ണ്ടാ​ക്കി​യ ചു​ണ്ട​ൻ​വ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് എ​ത്തു​ന്ന​ത്. പൈ​റോ​ഗ്ര​ഫി​യി​ലും വു​ഡ് കാ​ർ​വിം​ഗി​ലും പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ഒ​രു​ങ്ങു​ക​യാ​ണ് ജേ​ക്ക​ബ് കു​ര്യ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.