സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ: രാഹുലിനെ പതിനെട്ടടവും പഠിപ്പിച്ച ആശാൻ..!
സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് കർ. രണ്ടു ദിവസം കൊണ്ട് ഈ പേര് തിരഞ്ഞത് ആയിരക്കണക്കിനാളുകളാണ്. കാരണം മറ്റൊന്നുമല്ല, നമ്മുടെ രാഹുൽ ഗാന്ധിയെ അടവുകൾ പഠിപ്പിച്ച ആശാനാണ് പരിതോസ് കർ. ആയോധനകലയായ ഐ​​​കി​​​ഡോ​​​യി​​​ൽ രാഹുൽ ബ്ലാ​​​ക്ക് ബെ​​​ൽ​​​റ്റ് സ്വന്തമാക്കിയപ്പോൾ അതിനു പിന്നിൽ ഇദ്ദേഹത്തിന്‍റെ പരിശീലനമികവുമുണ്ടായിരുന്നു.

2009-ലാ​​​ണു രാ​​​ഹു​​​ലും ക​​​റും പരിചയപ്പെടു​​​ന്ന​​​ത്. അ​​​ന്നുമു​​​ത​​​ൽ ഐ​​​കി​​​ഡോ പ​​​രി​​​ശീ​​​ല​​​ന​​​മു​​​ണ്ട്. ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​മാ​​​സ​​​മേ പ​​​രി​​​ശീ​​​ല​​​നം മു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ള്ളൂ. ഫി​​​റ്റ്നെ​​​സി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ രാ​​​ഹു​​​ൽ നി​​​ഷ്ഠ​​​യു​​​ള്ള​​​യാ​​​ളാ​​​ണെ​​​ന്നു ക​​​ർ പ​​​റ​​​ഞ്ഞു. തു​​​ഗ്ല​​​ക് ലെ​​​യ്നി​​​ൽ രാ​​​ഹു​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന 12-ാം ന​​​ന്പ​​​ർ വ​​​സ​​​തി​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു ര​​​ണ്ടു സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​കൂ​​​ടി​​​യു​​​ണ്ട്. അ​​​മ്മ സോ​​​ണി​​​യ ഗാ​​​ന്ധി​​​യും സ​​​ഹോ​​​ദ​​​രി പ്രി​​​യ​​​ങ്ക​​​യും പ​​​രി​​​ശീ​​​ല​​​നം കാ​​​ണാ​​​ൻ വ​​​രാ​​​റു​​​ണ്ടെ​​​ന്നും ക​​​ർ പ​​​റ​​​ഞ്ഞു.

ഐകിഡോയിൽ ഒതുങ്ങുന്നില്ല രാഹുലിന്‍റെ നേട്ടങ്ങൾ. ജി​​​യു-​​​ജി​​​ട്‌​​​സു​​​വി​​​ൽ പ്ര​​​വീ​​​ണ​​ൻ, വാ​​​ൾ​​​പ്പ​​​യ​​​റ്റി​​​ൽ നി​​​പു​​​ണ​​​ൻ, പി​​​സ്റ്റ​​​ൾ ഷൂ​​​ട്ടിം​​​ഗി​​​ൽ ചാ​​​ന്പ്യ​ൻ.. അങ്ങനെ പോകുന്നു. ര​​​ണ്ടു​​​ദി​​​വ​​​സം​​​കൊ​​​ണ്ടാ​​​ണു രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി ‘താ​​​ര’മാ​​​യ​​​ത്. വ്യാ​​​ഴാ​​​ഴ്ച ഡ​​​ൽ​​​ഹി പി​​​എ​​​ച്ച്ഡി (പ​​​ഞ്ചാ​​​ബ്-​ ഹ​​​രി​​​യാ​​​ന-​ ഡ​​​ൽ​​​ഹി) ചേം​​​ബ​​​ർ ഓ​​​ഫ് കൊ​​​മേ​​​ഴ്സി​​​ന്‍റെ അ​​​വാ​​​ർ​​​ഡ് ​ദാ​​​ന ച​​​ട​​​ങ്ങി​​​ലാ​​​ണു തു​​​ട​​​ക്കം. അ​​​വി​​​ടെ ബോ​​​ക്സിം​​​ഗ് താ​​​രം വി​​​ജേ​​​ന്ദർ സിം​​​ഗി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണു താ​​​ൻ ജാ​​​പ്പ​​​നീ​​​സ് ആ​​​യോ​​​ധ​​​ന​​​ക​​​ല​​​യാ​​​യ ഐ​​​കി​​​ഡോ​​​യി​​​ൽ ബ്ലാ​​​ക്ക് ബെ​​​ൽ​​​റ്റ് നേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞ​​​ത്. തു​​​ട​​​ർ​​​ന്നു സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളും മ​​​റ്റു മാ​​​ധ്യ​​​മ​​​ങ്ങ​​​ളും ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി. ഒടുവിൽ സെ​​​ൻ​​​സ​​​യ് പ​​​രി​​​തോ​​​സ് ക​​​റി​​​നെ ചി​​​ല​​​ർ ക​​​ണ്ടെ​​​ത്തുകയും ചെയ്തു.ല​​​ണ്ട​​​നി​​​ൽ​​​നി​​​ന്നാ​​​ണു രാ​​​ഹു​​​ൽ ജി​​​യു-​​​ജി​​​ട്സു എ​​​ന്ന ബ്ര​​​സീ​​​ലി​​​യ​​​ൻ ആ​​​യോ​​​ധ​​​ന​​​ക​​​ല പ​​​ഠി​​​ച്ച​​​ത്.
ഇ​​​തി​​​നി​​​ടെ 1989-ൽ ​​​നാ​​​ഷ​​​ണ​​​ൽ റൈ​​​ഫി​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ മ​​​ത്സ​​​ര​​​ത്തി​​​ൽ രാ​​​ഹു​​​ൽ ഒ​​​ന്നാ​​​മ​​​നാ​​​യി എ​​​ന്ന​​​തി​​​ന്‍റെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ​​​ന്നു. 1988 ഡി​​​സം​​​ബ​​​ർ 26 മു​​​ത​​​ൽ 89 ജ​​​നു​​​വ​​​രി അ​​​ഞ്ചു​​​വ​​​രെ ന​​​ട​​​ന്ന 32-ാം നാ​​​ഷ​​​ണ​​​ൽ ഷൂ​​​ട്ടിം​​​ഗ് ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ 25 മീ​​​റ്റ​​​ർ സെ​​​ന്‍റ​​​ർ ഫ​​​യ​​​ർ പി​​​സ്റ്റ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ലാ​​​ണു രാ​​​ഹു​​​ൽ ജേ​​​താ​​​വാ​​​യ​​​ത്. 300-ൽ 271 ​​​പോ​​​യി​​​ന്‍റ് ല​​​ഭി​​​ച്ചു.

സൗ​​​ര​​​ഭ് റാ​​​യി എ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്‍റെ ട്വി​​​റ്റ​​​ർ ഹാ​​​ൻ​​​ഡി​​​ലി​​​ലാ​​​ണ് ഈ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ആ​​​ദ്യം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.വി​​​ജേ​​​ന്ദ​​​ർ സ്പോ​​​ർ​​​ട്സ് വി​​​ക​​​സ​​​ന​​​ത്തെ​​​പ്പ​​​റ്റി​​​യു​​​ള്ള ഒ​​​രു ചോ​​​ദ്യ​​​ത്തി​​​ന്‍റെ കൂ​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റം​​​ഗ​​​ങ്ങ​​​ളും നേ​​​താ​​​ക്ക​​​ളും ക​​​ളി​​​ക്കു​​​ന്ന​​​തു കാ​​​ണാ​​​റി​​​ല്ല, മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ന്ന​​​തേ കാ​​​ണാ​​​റു​​​ള്ളു എ​​​ന്നു പ​​​റ​​​ഞ്ഞി​​​രു​​​ന്നു. അ​​​പ്പോ​​​ഴാ​​​ണു താ​​​ൻ ബ്ലാ​​​ക്ക് ബെ​​​ൽ​​​റ്റ് ആ​​​ണെ​​​ന്നു രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.