ബീച്ചില്‍ ദിനോസറിന്‍റെ കാല്പാടുകള്‍; അന്തംവിട്ട് സന്ദര്‍ശകര്‍
Tuesday, May 24, 2022 11:09 AM IST
പതിവുപോലെ കടല്‍തീരത്തേക്കെത്തിയ പലരും ആ കാഴ്ച കണ്ട് ഒന്നമ്പരന്നു. തീരത്തുമുഴുവന്‍ ദിനോസറിന്‍റെ ഭീമന്‍ കാല്പാടുകള്‍. വെയില്‍സിലെ പെംബ്രോക് ഷെയറിലുള്ള ട്രെയ്ത് ലൈഫിന്‍ ബീച്ചിലാണ് ഈ സംഭവമുണ്ടായത്.

എന്നാല്‍ കാഴ്ചക്കാരുടെ ഈ കൗതുകത്തിന് പിന്നില്‍ 10 മണല്‍ കലാകരന്‍മാരായിരുന്നു. ആപ്പിള്‍ ടിവി + ന്‍റെ പ്രീഹിസ്റ്റോറിക് പ്ലാനറ്റ് എന്ന പരമ്പരയുമായി ബന്ധപ്പെട്ട് അവര്‍ ഒരുക്കിയതായിരുന്നിത്.

ശിലാവശിഷ്ട ശാസ്ത്രകാരന്‍മാരുടെ സഹകരണത്തോടെയാണ് ഈ ചിത്രകാരന്‍മാര്‍ ഇതൊരുക്കിയത്. നാലുമണിക്കൂറിലധികമാണ് ഈ കലാകാരന്‍മാര്‍ ഇതിനായി ചെലവിട്ടത്. തെറോപോഡ് ഇനത്തിലുള്ള ടൈറാന്നോസറസ് ദിനോസറുകളുടെ കാല്പാടുകളാണ് അവര്‍ മണലില്‍ തീര്‍ത്തത്.

ദിനോസറുകളെക്കുറിച്ച് ജനങ്ങള്‍ സംസാരിക്കാനും അവയുടെ തിരിച്ചുവരവിനെക്കുറിച്ച് അവര്‍ക്ക് ഭാവന മെനയാനും ഇത്തരം കലാസൃഷ്ടികള്‍ ഉപകരിക്കുമെന്ന് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ മൈക് ഗുണ്ടോണ്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.