ഇരമ്പിയെത്തിയ വെള്ളം വ്യാപാര സ്ഥാപനങ്ങൾ തകർത്തു; അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ
Saturday, August 17, 2019 12:28 PM IST
കനത്ത മഴയും പ്രളയവും കാരണം വ്യാപാരസ്ഥാപനങ്ങൾ തകർന്നടിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മധ്യപ്രദേശിലെ നീമച്ചിലാണ് സംഭവം. കനാലിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.
ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ വെള്ളത്തിലൂടെ ഒഴുകി പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. വാർത്ത എജൻസിയായ എഎൻഐയാണ് ഈ വീഡിയോ പുറത്തുവിട്ടത്.