ഞെട്ടിപ്പിക്കുന്ന മേക്കോവറുമായി റാണു മൊണ്ഡല്‍; വീഡിയോ വൈറലാകുന്നു…
Tuesday, November 19, 2019 6:43 PM IST
റെയില്‍വേ പ്ലാറ്റ്ഫോമില്‍ നിന്ന് ഒരു സുപ്രഭാതത്തില്‍ ബോളിവുഡിന്റെ വെള്ളിവെളിച്ചത്തില്‍ എത്തിയ ആളാണ് ഗായിക റാണു മൊണ്ഡല്‍. അവരുടെ ജീവിതത്തിലെ ഓരോ മാറ്റങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാണ്.
റാണുവിന്റെ അമ്പരപ്പിക്കുന്ന മേക്കോവറാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിനു പിന്നില്‍. കാണ്‍പൂരില്‍ തന്റെ പുതിയ മേക്കോവര്‍ സലൂണ്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിക്കുകയായിരുന്നു. ഇളം ഓറഞ്ച് നിറത്തിലുള്ള ലഹങ്കയും അതിന് അനുസരിച്ചുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. എലഗന്റ് ഹെയര്‍ സ്റ്റൈല്‍ റാണുവിനെ കൂടുതല്‍ സുന്ദരിയാക്കി.
ലതാ മങ്കേഷ്കറുടെ ‘ഏക് പ്യാര് കാ നഗ്മ ഹായ്’ എന്ന ഗാനം ആലപിച്ചാണ് റാണു താരമായത്. പിന്നാലെ സംഗീതസംവിധായകന് ഹിമേഷ് രേഷമ്യ’ഹാപ്പി ഹര്‍ദി ആന്‍ഡ് ഹീര്‍’ എന്ന ചിത്രത്തില്‍ പാടാന്‍ അവര്‍ക്ക് അവസരം കൊടുത്തിരുന്നു.
ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗണ്‍ എന്ന ചിത്രത്തിലെ ‘ആഷികി മെന്‍ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവര്‍ റിക്കാര്‍ഡ് ചെയ്തിരുന്നു. എന്തായാലും റാണുവിന്റെ മേക്കോവര്‍ വീഡിയോയും ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വന്‍ഹിറ്റായിക്കഴിഞ്ഞു.