പു​ര​യി​ട​ത്തി​ല്‍ ന​ട്ട ക​പ്പ​പ​റി​ച്ച​പ്പോ​ള്‍ കി​ട്ടി​യ​ത് 10 കി​ലോ​യി​ലേ​റേ തൂ​ക്കം വ​രു​ന്ന കി​ഴ​ങ്ങ്. അ​തി​ന്‍റെ നീ​ള​മാ​ക​ട്ടെ ഏ​താ​ണ്ട് ര​ണ്ട് മീ​റ്റ​റോ​ളം വ​രും.

കോ​ത​ന​ല്ലൂ​ര്‍ തെ​ങ്ങും​പ​ള്ളി പ​റ​മ്പി​ല്‍ ജെ​യി​ന്‍ തോ​മ​സി​ന്‍റെ പു​ര​യി​ട​ത്തി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യും വ​ലി​പ്പ​മു​ള്ള കി​ഴ​ങ്ങ് ല​ഭി​ച്ച​ത്. ജെ​യി​നി​ന്‍റെ ഭാ​ര്യ ഷൈ​നി വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി ക​പ്പ​യു​ടെ ചു​വ​ട് മാ​ന്തി ഒ​രു കി​ഴ​ങ്ങ് എ​ടു​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ളാ​ണ് ഇ​ത്ര​യും നീ​ള​വും തൂ​ക്ക​വു​മു​ള്ള ക​പ്പ ല​ഭി​ച്ച​ത്. ഈ ​കി​ഴ​ങ്ങ് ല​ഭി​ച്ച ക​പ്പ​യു​ടെ ചു​വ​ട്ടി​ല്‍ ഇ​നി​യും കി​ഴ​ങ്ങു​ണ്ടെ​ന്നു ഷൈ​നി പ​റ​ഞ്ഞു.



വീ​ട്ടാ​വ​ശ്യ​ത്തി​നാ​യി പു​ര​യി​ട​ത്തി​ല്‍ ന​ട്ട 20 ചു​വ​ട് ക​പ്പ​യി​ലാ​ണ് ഇ​ത്ര​യും വ​ലി​യ കി​ഴ​ങ്ങ് ല​ഭി​ച്ച​ത്. ബ​ന്ധു​വീ​ട്ടി​ല്‍ നി​ന്നു കൊ​ണ്ടു​വ​ന്ന ക​മ്പാ​ണ് കു​ഴി​ച്ചി​ട്ട​തെ​ന്നും ക്വ​ന്‍റ​ല്‍ ക​പ്പ​യാ​ണി​തെ​ന്നും ഷൈ​നി പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ ഒ​രു വ​ള​പ്ര​യോ​ഗ​വും ക​പ്പ​യ്ക്കാ​യി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും വീ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.

ബിജു ഇത്തിത്തറ