"മ​ര​ണ' മാ​സ് ക​ച്ച​വ​ടം! മരിച്ചവരുടെ വസ്ത്രങ്ങൾ വില്ക്കുമ്പോൾ ഇങ്ങനെതന്നെ വേണം!
Friday, October 30, 2020 4:43 PM IST
ക​ച്ച​വ​ടം ഗം​ഭീ​ര​മാ​ക​ണ​മെ​ങ്കി​ൽ അ​വ​ത​ര​ണ​വും മി​ക​ച്ച​താ​വ​ണം. താ​യ്‌​ല​ൻ​ഡി​ൽ നി​ന്നു​ള്ള ഓ​ൺ​ലൈ​ൻ ക​ച്ച​വ​ട​ക്കാ​രി​യാ​യ ക​നി​താ തോ​ങ്ക്നാ​ക് ആ​ണ് വേ​റി​ട്ട അ​വ​ത​ര​ണ​ത്തി​ലൂ​ടെ ത​ന്‍റെ തു​ണി ക​ച്ച​വ​ടം ഗം​ഭീ​ര​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്രേ​ത​ത്തെ​പ്പോ​ലെ മേ​ക്ക​പ്പ് ഇ​ട്ട് മ​രി​ച്ച​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളാ​ണ് ക​നി​താ വി​ൽ​ക്കു​ന്ന​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ലൈ​വ് സ്ട്രീ​മിംഗിലൂ​ടെ​യാ​ണ് ക​നി​താ​യു​ടെ വ​സ്ത്ര​വി​ൽ​പ​ന. താ​ൻ പ്രേ​ത​ത്തെ​പ്പോ​ലെ മേ​ക്ക​പ്പ് ചെ​യ്ത് വി​ൽ​പ​ന തു​ട​ങ്ങി​യ​തോ​ടെ വാ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു​വെ​ന്നാ​ണ് ക​നി​താ പ​റ​യു​ന്ന​ത്. മ​രി​ച്ച​വ​ർ ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ മാ​ത്ര​മേ ക​നി​താ വി​ൽ​ക്കാ​റു​ള്ളൂ. ​ക​നി​താ ധ​രി​ക്കു​ന്ന​തും ഇ​ത്ത​രം വ​സ്ത്ര​ങ്ങ​ളാ​ണ്. സ്ഥി​ര​മാ​യി ക​നി​ത​യി​ൽ നി​ന്ന് വ​സ്ത്രം വാ​ങ്ങു​ന്ന​വ​രു​മു​ണ്ട്.



മൂ​ന്നു മ​ണി​ക്കൂ​റോ​ളം എ​ടു​ത്താ​ണ് ക​നി​താ മേ​ക്ക​പ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. ശേ​ഷം ത​ന്‍റെ ക​യ്യി​ലു​ള്ള മ​രി​ച്ച​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ ഓ​രോ​ന്നും ഉ​യ​ർ​ത്തി​ക്കാ​ണി​ച്ച് അ​വ​യു​ടെ വി​ല​പ​റ​യും. ആ ​വ​സ്ത്രം ആ​രു​ടേ​താ​യി​രു​ന്നു​വെ​ന്നും അ​യാ​ൾ എ​ങ്ങ​നെ​യാ​ണ് മ​രി​ച്ച​തെ​ന്നും ലൈ​വി​നി​ടെ പ​റ​യും.

ഒ​രു മ​ര​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​വേ​യാ​ണ് ത​നി​ക്ക് ഈ ​ഐ​ഡി​യ ആ​ദ്യം കി​ട്ടി​യ​തെ​ന്ന് ക​നി​താ പ​റ​യു​ന്നു. മ​രി​ച്ച​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ അ​വ​ർ​ക്കൊ​പ്പം ക​ത്തി​ക്കു​ന്ന രീ​തി​യാ​ണ് ക​ണ്ട​ത്. അ​ന്ന് മ​ര​ണ​ച്ച​ട​ങ്ങു​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​വ​രോ​ട് എ​ല്ലാ ച​ട​ങ്ങു​ക​ൾ​ക്കും ശേ​ഷം വ​സ്ത്രം ത​നി​ക്കു ന​ൽ​കാ​മോ എ​ന്നു ചോ​ദി​ക്കു​ക​യാ​യി​രു​ന്നു.



ഡി​സൈ​ന​ർ വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ തു​ച്ഛ​മാ​യ വി​ല​യ്ക്കു ത​ന്നെ​യാ​ണ് ന​ൽ​കു​ന്ന​ത്. വി​ൽ​പ​ന​യി​ൽ നി​ന്നു​ള്ള ഒ​രു പ​ങ്ക് ബു​ദ്ധ​ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കാ​ണ് സം​ഭാ​വ​ന ചെ​യ്യു​ന്ന​തെ​ന്നും ക​നി​താ പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.