സൂ​പ്പ​ർ ടെ​ലി​വി​ഷ​ൻ താ​ര​ത്തെ പി​ന്ത​ള്ളി ഒ​രു കോ​ഴിമു​ട്ട
അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​യാ​യ ടെ​ലി​വി​ഷ​ൻ താ​ര​മാ​ണ് കെയ്ൽ ജെ​ന്ന​ർ. ര​ണ്ടാ​ഴ്ച മു​ന്പു​വ​രെ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഏ​റ്റ​വും അ​ധി​കം ലൈ​ക്കു​ക​ൾ നേ​ടി​യ ചി​ത്രം കെ​യ്ൽ പോ​സ്റ്റ് ചെ​യ്ത ത​ന്‍റെ മ​ക​ളു​ടെ ചി​ത്ര​മാ​യി​രു​ന്നു. എ​ന്നാ​ൽ കെയ്‌ലി​ന് ഇ​പ്പോ​ൾ ഈ ​റി​ക്കാ​ർ​ഡ് ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണ്. അ​തും വെ​റു​മൊ​രു കോ​ഴി​മു​ട്ട കാ​ര​ണം.

വേ​ൾ​ഡ് റി​ക്കാ​ർ​ഡ് എ​ന്ന അ​ജ്ഞാ​ത അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് ഈ ​കോ​ഴി മു​ട്ട​യു​ടെ ചി​ത്രം പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വ​രൂ ന​മു​ക്ക് ഒ​രു​മി​ച്ച് ഒ​രു ലോ​ക റി​ക്കാ​ർ​ഡ് ഉ​ണ്ടാ​ക്കാം, ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഏ​റ്റ​വു​മ​ധി​കം ലൈ​ക്കു​ക​ൾ നേ​ടാം എ​ന്ന അ​ടി​ക്കു​റിപ്പോ​ടെ​യാ​യി​രു​ന്നു ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

കൂ​ട്ട​ത്തി​ൽ ലോ​ക​ത്തി​ൽ ഏ​റ്റ​വും വൈ​റ​ലാ​യി​ട്ടു​ള​ള കു​റ​ച്ച് വെ​ബ്സൈ​റ്റു​ക​ളെ ടാ​ഗ് ചെ​യ്യു​ക​യും ചെ​യ്തു. അ​തോ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് ഈ ​പോ​സ്റ്റ് എ​ത്തി. 10 ദി​വ​സ​ത്തി​നു​ള്ളിൽ മു​ട്ട പോ​സ്റ്റ് 230 ല​ക്ഷം ലൈ​ക്കു​ക​ൾ നേ​ടി. അ​തോ​ടെ 180 ല​ക്ഷം ലൈ​ക്കു​ക​ൾ എ​ന്ന കെ​യ്ൽ ജെ​ന്ന​റു​ടെ റി​ക്കാ​ർ​ഡ് ച​രി​ത്ര​മാ​യി.

ഈ ​മു​ട്ട​യു​ടെ ചി​ത്രം പോ​സ്റ്റ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ഇ​തി​നു​മു​ന്പ് പോ​സ്റ്റു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ക്കൗ​ണ്ടി​ന്‍റെ ഉ​ട​മ താ​ൻ ബ്രി​ട്ട​ണി​ലു​ള്ള ഒ​രു കോ​ഴി​യാ​ണെ​ന്നും ഹെ​ന്‍റി​റ്റ എ​ന്നാ​ണ് പേ​രു​മെ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യു​ജീ​ൻ എ​ന്നാ​ണ് ഈ ​റി​ക്കാ​ർ​ഡ് മു​ട്ട​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.