ജീവിതത്തിൽ ഒരിക്കലെങ്കിലും ബോൾ പേന കൈയ്യിൽ പിടിച്ച് എഴുതാത്തവർ ഉണ്ടാകില്ല. ഏതെങ്കിലുമൊക്കെ സന്ദർഭങ്ങളിൽ ആ പേനയുടെ വില തിരിച്ചറിഞ്ഞവരാകും നമ്മളിൽ പലരും. അത്തരത്തിലൊരു പേനയുടെ അതിസാഹസികമായ കഥയാണ് ഇപ്പോൾ വൈറലായി കറങ്ങി ഗിന്നസ് ലോകറിക്കാർഡിൽ ഇടംപിടിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പേന എന്ന വിശേഷണത്തിലൂടെയാണ് ഈ പേന ലോകറിക്കാർഡിൽ കയറിപ്പറ്റിയത്. 5.5 മീറ്റർ നീളവും 37.23 കിലോ ഭാരവുമാണ് ഈ പേനക്കുള്ളത്. സാധാരണ ആവശ്യങ്ങൾക്കായി ഈ പേന ഉപയോഗിക്കാൻ സാധിക്കുകയില്ല. ആചാര്യ മകുൻറി ശ്രീനിവാസ ആണ് ഈ പേനയുടെ സൃഷ്ടാവ്.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ അസാധാരണ പേനയുടെചിത്രങ്ങൾ പങ്കുവെച്ചത്. ഈ പേനയുടെ ഉത്ഭവത്തെക്കുറിച്ച് ചെറുപ്പത്തിൽ ഓരോ പേന എഴുതാൻ തരുന്പോഴും ഞാൻ എങ്ങനെ വേറെ രീതിയിൽ ഒരു പേന ഉണ്ടാക്കിയെടുക്കാമെന്ന ചിന്തയിലായിരുന്നു. പിച്ചളയും ഒന്പതു തരത്തിലുള്ള നൃത്തകലയും സംഗീതഉപകരണങ്ങളും പേനയിൽ കൊത്തിയിട്ടുണ്ട്.