സെ​പ്റ്റം​ബ​ർ 27: മൂ​ന്നു​ത​ല​മു​റ​യു​ടെ ജ​ന്മ​ദി​നം
Saturday, November 7, 2020 8:07 PM IST
2020 സെ​പ്റ്റം​ബ​ർ 27. ഇം​ഗ്ല​ണ്ടി​ലെ ആ​രോ പാ​ർ​ക്ക് ആ​ശു​പ​ത്രി ഒ​രു അ​പൂ​ർ​വ ദി​വ​സ​ത്തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​യി​രു​ന്നു. അ​ന്നാ​യി​രു​ന്നു ജാ​ക്സ​ന്‍റെ ജ​ന​നം. ആ​മി- സ്കോ​ട്ട് ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ജാ​ക്സ​ൺ.

ഈ ​ദി​വ​സ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്ന​ല്ലേ? ജാ​ക്സ​ന്‍റെ അ​മ്മ ആ​മി​യും ആ​മി​യു​ടെ അ​മ്മ വെ​ൻ​ഡി​യും ജ​നി​ച്ച​ത് ഇ​തേ ദി​വ​സ​മാ​യി​രു​ന്നു! 1965 സെ​പ്റ്റം​ബ​ർ 27നാ​യി​രു​ന്നു വെ​ൻ​ഡി​യു​ടെ ജ​ന​നം. 1982 സെ​പ്റ്റം​ബ​ർ 27നാ​യി​രു​ന്നു ആ​മി​യു​ടെ ജ​ന​നം. ഇ​വ​ർ ര​ണ്ടു​പേ​രും മാ​സ​മാ​കു​ന്ന​ത​തി​ന് ര​ണ്ടാ​ഴ്ച നേ​ര​ത്തെ​യാ​ണ് ജ​നി​ച്ച​ത്.

ആ​മി​യു​ടെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​യി​രു​ന്നു ജാ​ക്സ​ന്‍റെ ജ​ന​നം. ജ​ന്മ​ദി​ന ദി​വ​സ​ത്തി​ന്‍റെ പ​കു​തി വേ​ദ​ന​യും പ​കു​തി സ​ന്തോ​ഷ​വും നി​റ​ഞ്ഞ​താ​യി​രു​ന്നെ​ന്നാ​യി​രു​ന്നു ആ​മി​യു​ടെ പ്ര​തി​ക​ര​ണം. ത​ന്‍റെ ജ​ന്മ​ദ​ന​ത്തി​ൽ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​മാ​ണ് ജാ​ക്സ​ണെ​ന്നും ആ​മി സ​ന്തോ​ഷ​ത്തോ​ടെ പ​റ​യു​ന്നു. അ​ടു​ത്ത ജ​ന്മ​ദി​നം ആ​ഘോ​ഷ​മാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ആ​മി​യു​ടെ കൂ​ട്ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.