വയസ് വെറും മൂന്ന്! പക്ഷേ റന ഫാത്തിമ പുഴയിൽ കാണിക്കുന്ന അഭ്യാസങ്ങൾ കണ്ടാൽ കണ്ണുതള്ളും
Friday, May 28, 2021 7:38 PM IST
റന ഫാത്തിമയ്ക്ക് വയസ് മൂന്നായിട്ടേയുള്ളൂ. പക്ഷേ, പിച്ചവച്ചു നടക്കേണ്ട പ്രായത്തിൽ തോട്ടുമുക്കത്തെ പുഴയിൽ നീന്തിത്തുടിച്ച് റന നാട്ടുകാർക്ക് വിസ്മയമാവുകയാണ്. നീന്താൻ മാത്രമല്ല, വെള്ളത്തിനടിയിലൂടെ ഊളിയിടാനും പാറയുടെ മുകളിൽ നിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടാനും റന റെഡി!
തോട്ടുമുക്കം സ്വദേശി റഫീഖിന്റെയും റിഫാന റഫീഖിന്റെയും മകളാണ് റന ഫാത്തിമ. റഫീഖിന്റെ മാതാവ് റംല മനാഫാണ് റനയുടെ ഗുരു. അലക്കുവാനും മറ്റും പുഴയിൽ പോകുന്ന വല്യുമ്മയോടൊപ്പം സ്ഥിരമായി തോട്ടുമുക്കം ചെറുപുഴയിൽ പോയാണ് കൊച്ചു മിടുക്കി നീന്തൽ പഠിച്ചത്.
റനയെ മാത്രമല്ല മൂത്ത മകളുടെ മക്കളെയും റംല നീന്തൽ പഠിപ്പിച്ചിട്ടുണ്ട്. മഴക്കാലത്ത് വലിയ കുത്തൊഴുക്കുള്ള പുഴയുടെ ഓളങ്ങളിൽ സഹോദരങ്ങൾക്കൊപ്പം റന നീന്തുന്നത് കണ്ടാൽ ആരുമൊന്ന് അമ്പരക്കും.