വൈറലായി കുഞ്ഞു ബോറിസ്; മൂന്നുവയസുകാരന്റേത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സമാനാമായ തലമുടി
Monday, May 16, 2022 5:01 PM IST
ഇപ്പോള്‍ കൊഹെന്‍ ജാക്സ് എന്ന മൂന്നുവയസുകാരനെ സഹോദരങ്ങളും മറ്റു പ്രിയപ്പെട്ടവരും വിളിക്കുന്നത് "ബോറിസ്’ എന്നാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റേതുപോലുള്ള മുടിയാണ് കൊഹന് ഇത്തരത്തിലൊരു പേര് സമ്മാനിച്ചത്.
ചീവിയൊതുക്കാന്‍ കഴിയാത്ത പ്രത്യേക സ്ഥിതിയാണ് ഇരുവരുടെയും മുടിക്കുള്ളത്. ചകിരി നാരുപോലെ തോന്നിക്കുന്നതും വളരെ നേര്‍ത്തതുമായ ഇത്തരം തലമുടി അപൂര്‍വമായിട്ടാണ് ആളുകളില്‍ കാണാനാവുക.
ആദ്യത്തെ 12 മാസം കൊഹന് മുടിയില്ലായിരുന്നെന്ന് അമ്മ അല്‍മീ പോന്‍സ്ഫോര്‍ഡ് പറയുന്നു.
ഏതായാലും ബോറീസ് ജോണ്‍സണ്‍ നിമിത്തം കുഞ്ഞു ബോറീസും ഹിറ്റാണ്. ഇപ്പോള്‍ റോഡിലും മറ്റുംവച്ച് കാണുമ്പോള്‍ ആളുകള്‍ കൗതുകത്തോടെ മുടിയില്‍ തൊട്ടുനോക്കുമത്രേ.