പെ​ണ്ണേ.., ഉ​ള്ളി​യി​ലു​ണ്ട് ഉ​ള്ളി​ലു​ള്ള​തെ​ല്ലാം; യുപിയി​ലെ ക​ല്യാ​ണ​പ്പെ​ണ്ണി​നും ചെ​ക്ക​നും സ​വാ​ള മാ​ല
Saturday, December 14, 2019 11:31 AM IST
വി​വാ​ഹ​ത​രാ​യ ദ​മ്പ​തി​ക​ൾ പ​ര​സ്പ​രം പൂ​മാ​ല ചാ​ർ​ത്തു​ന്ന ച​ട​ങ്ങ് ഇ​ന്ത്യ​ൻ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. എ​ന്നാ​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വാ​രാ​ണ​സി​യി​ൽ അ​ടു​ത്തി​ടെ വി​വാ​ഹി​ത​രാ​യ ദ​മ്പ​തി​ക​ൾ ഈ ​പാ​ര​മ്പ​ര്യ​മൊ​ന്നു മാ​റ്റി​പ്പി​ടി​ച്ചു. ഇ​ന്ത്യ​യി​ൽ ഇ​പ്പോ​ൾ ഏ​റ്റ​വും വി​ല​പി​ടി​പ്പു​ള്ള സാ​ധ​നം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ഇ​വ​രു​ടെ ഹാ​രാ​ർ​പ്പ​ണം.

സ​വാ​ള, വെ​ളു​ത്തു​ള്ളി മാ​ല​ക​ളാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ ക​ഴു​ത്തി​ൽ അ​ണി​ഞ്ഞ​ത്. വി​ല മാ​നം​മു​ട്ടെ ഉ​യ​ർ​ന്ന​തോ​ടെ ജ​ന​ങ്ങ​ൾ സ്വ​ർ​ണം​പോ​ലെ​യാ​ണ് സ​വാ​ള​യെ പ​രി​ഗ​ണി​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് ഉ​ള്ളി​മാ​ല ന​ൽ​കി​യ​തെ​ന്ന് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് ക​മ​ൽ പ​ട്ടേ​ൽ പ​റ​ഞ്ഞു. സ​വാ​ള വി​ല​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ കൂ​ടി​യാ​ണ് വാ​രാ​ണ​സി ദ​മ്പ​തി​ക​ൾ വേ​റി​ട്ട വ​ഴി തെ​ര​ഞ്ഞെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.