ദാന്പത്യത്തിൽ "മധുരം’ വില്ലനായി; വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ്
Wednesday, August 21, 2019 9:29 AM IST
ഭാര്യ ലഡ്ഡു മാത്രം കഴിക്കാൻ നൽകുന്നെന്ന കാരണത്താൽ വിവാഹമോചനം ആവശ്യപ്പെട്ടു ഭർത്താവ് കുടുംബകോടതിയിൽ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയാണു വിചിത്ര വാദവുമായി കോടതിയെ സമീപിച്ചത്.
താന്ത്രിക വിധിപ്രകാരം ഭാര്യ തനിക്കു ദിവസേന ലഡു മാത്രം നൽകുന്നെന്നാണു യുവാവിന്റെ പരാതി. രാവിലെയും വൈകിട്ടും നാലു ലഡു വീതം നൽകും. മറ്റു ഭക്ഷണപദാർഥങ്ങളൊന്നും ഭാര്യ നൽകാറില്ല. തനിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് താന്ത്രിക വിധിപ്രകാരം എന്ന കാട്ടി ഭാര്യ ലഡു മാത്രം നൽകി തുടങ്ങിയതെന്നും വേർപിരിയൽ ഹർജിയിൽ പറയുന്നു. ദന്പതികൾക്കു മൂന്നു കുട്ടികളുണ്ട്.
വിവാഹമോചനത്തിനുളള കാരണം അന്പരപ്പിച്ചെങ്കിലും അന്ധവിശ്വാസിയായതിനാൽ ഭാര്യയുടെ നിലപാടു സ്വീകരിക്കാൻ കഴിയില്ലെന്നാണു ഫാമിലി കൗണ്‍സിലിംഗ് സെന്ററിന്റെ നിലപാട്.