പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയതിന് ശകാരിച്ചു; അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് വിദ്യാർഥികളും രക്ഷിതാക്കളും
Wednesday, November 6, 2019 3:50 PM IST
പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ വിദ്യാർഥികളെ ചോദ്യം ചെയ്ത അധ്യാപകന് ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ പ്രയാഗ്രാജിലുള്ള ആദർശ് ജൻത ഇന്റർകോളജിലാണ് സംഭവം. കോളജിൽ സംഘടിപ്പിച്ച ആരോഗ്യ പരിശോധനയ്ക്കിടെ കുറച്ച് ആണ്‍കുട്ടികൾ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധ്യാപകൻ വിദ്യാർഥികളെ ശകാരിച്ചു.
ഇതിൽ കലിപൂണ്ട വിദ്യാർഥികൾ വീടുകളിൽ ചെന്ന് രക്ഷിതാക്കളുമായി എത്തി അധ്യാപകനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വടികളും മറ്റും ഉപയോഗിച്ചാണ് വിദ്യാർഥികളും അവരുടെ മാതാപിതാക്കളും അധ്യാപകനെ മർദ്ദിച്ചത്. അധ്യാപകനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.