വാൾ ചുഴറ്റി സ്മൃതി ഇറാനി; 'തല്‍വാര്‍ റാസ്' ഹിറ്റാകുന്നു
Saturday, November 16, 2019 3:50 PM IST
പരമ്പരാഗത നൃത്തരൂപമായ 'തല്‍വാര്‍ റാസ്' അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഗുജറാത്തിലെ ഭാവ്നഗറിൽ വെള്ളിയാഴ്ച നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് സ്മൃതി ചുവടുവച്ചത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പങ്കുവെച്ചത്.
'തല്‍വാര്‍ റാസ്' കലാകാരികൾക്കൊപ്പം സ്മൃതിയും വേദിയിൽ എത്തുകയായിരുന്നു. ഇരുകൈകളിലും വാളേന്തിയായിരുന്നു കേന്ദ്രമന്ത്രിയുടെ നൃത്തം. ബിജെപി സംസ്ഥാന അധ്യക്ഷൻ ജിതു വഗാനിയും ലോക്സഭാ എംപി ഭാരതിബെൻ ഷിയാലും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഗുജറാത്തിലും രാജസ്ഥാനിലും പിന്തുടർന്നു വരുന്ന നാടോടി നൃത്തമാണ് തൽവാർ റാസ്.