വ​ള്ളം മ​റി​ഞ്ഞ് വ​ര​നും വ​ധു​വും വെ​ള്ള​ത്തി​ൽ; സോ​ഷ്യ​ൽ​മീ​ഡി​യ​യെ ചി​രി​പ്പി​ച്ച് പോ​സ്റ്റ് വെ​ഡ്ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ട്
Saturday, January 12, 2019 4:09 PM IST
വി​വാ​ഹ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചി​റ​ക്കു​ന്ന വ​ധു​വ​ര​ന്മാ​രു​ടെ അ​തി​മ​നോ​ഹ വീ​ഡി​യോ​ക​ൾ എ​പ്ര​കാ​രം വ്യ​ത്യ​സ്ത​മാ​ക്കു​മെ​ന്ന ചി​ന്ത​യാ​ണ് ഓ​രോ ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ക്കു​മു​ള്ള​ത്. അ​ത്ത​ര​മൊ​രു ശ്ര​മ​ത്തി​നി​ടെ​യു​ണ്ടാ​യ ര​സ​ക​ര​മാ​യ സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

ഫോ​ട്ടോ​ഷൂ​ട്ടി​നാ​യി വ​ധു​വും വ​ര​നും വ​ള്ള​ത്തി​ൽ ഇ​രി​ക്കു​ക​യാ​ണ്. കൈ​യി​ൽ തു​ഴ​യു​മാ​യി വ​ര​ൻ പി​റ​കി​ൽ ഇ​രി​ക്കു​മ്പോ​ൾ ചെ​റി​യൊ​രു ആ​മ്പ​ൽ​പ്പൂ​വു​മാ​യി വ​ധു തൊ​ട്ടു​മു​ന്നി​ലു​ണ്ട്. മ​സി​ല് പി​ടി​ച്ച് ചെ​റി​യൊ​രു പു​ഞ്ചി​രി വ​ര​ന്‍റെ മു​ഖ​ത്തു​ണ്ടെ​ങ്കി​ലും വ​ധു​വി​ന്‍റെ മു​ഖ​ത്തെ പേ​ടി വ്യ​ക്ത​മാ​യി അ​റി​യാം.

വ​ള്ള​മി​ള​കു​മ്പോ​ൾ ഞെ​ട്ടു​ന്ന വ​ധു​വി​നെ കാ​മ​റ​മാ​ൻ ആ​ശ്വ​സി​പ്പി​ച്ചെ​ങ്കി​ലും സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ വ​ള്ളം മ​റി​ഞ്ഞ് വ​ര​നും വ​ധു​വും ദാ ​കി​ട​ക്കു​ന്നു വെ​ള്ള​ത്തി​ൽ. ആ​ല​പ്പു​ഴ എ​ട​ത്വ സ്വ​ദേ​ശി ഡെ​ന്നീ​സും ഭാ​ര്യ പ്രി​യ റോ​സു​മാ​ണ് ഈ ​പോ​സ്റ്റ് വെ​ഡ്ഡിം​ഗ് വീ​ഡി​യോ​യി​ലു​ള്ള​ത്. അ​ങ്ക​മാ​ലി സ്വ​ദേ​ശി ജി​ബി​ൻ ദേ​വ​യാ​ണ് ഒ​രു നാ​ടു​മു​ഴു​വ​ൻ ചി​രി​യോ​ടെ കാ​ണു​ന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കാ​മ​റ​മാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.