മദ്യപാനത്തിന്റെ അവസാനം ഇങ്ങനെയൊക്കെയാകും: ഒരു കെഎസ്ആർടിസി കണ്ടക്ടറുടെ അനുഭവ കുറിപ്പ്
Tuesday, March 12, 2019 2:35 PM IST
മദ്യത്തിന്റെ ഉപയോഗം ഒരു വ്യക്തിയുടെ ജീവിതത്തിൽ സമ്മാനിക്കുന്നത് നഷ്ടത്തിന്റെ കണക്കുകൾ മാത്രമായിരിക്കും. കുടുംബത്തിനു വേണ്ടി ഉപയോഗിക്കേണ്ട പണം സ്വകാര്യ സുഖം ലഭിക്കുവാൻ ചെലവഴിക്കുമ്പോൾ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരിക ഒരു കുടുംബം മുഴുവനുമായിരിക്കും.
ഇപ്പോഴിതാ തന്റെ ജോലി സമയത്ത് മദ്യപിച്ച് യാത്ര ചെയ്തിരുന്ന യാത്രികന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഷെഫീഖ് ഇബ്രാഹിം എന്ന കെഎസ്ആർടിസി കണ്ടക്ടർ പങ്കുവച്ച കുറിപ്പാണ് സോഷ്യൽമീഡിയയിൽ ചിന്താവിഷയമാകുന്നത്.
"നിങ്ങൾ, സ്വന്തം മക്കൾക്ക് പഠിക്കുന്നതിനും, കുടുംബത്തെ പരിപാലിക്കുന്നതിനും ഉപയോഗിക്കേണ്ട നല്ലൊരു തുകയാണ് മദ്യപിക്കാൻ ഉപയോഗിക്കുന്നത്. ഇപ്രകാരമുള്ള മദ്യപാനം മൂലം നിങ്ങളുടെ കുടുംബത്തിന് നിങ്ങളെ നഷ്ടമാകുക മാത്രമല്ല ആ കുടുംബം അനാഥമാകുന്നു. സ്വന്തം മക്കളുടെ ഭാവി തകരുന്നു. ഭാര്യക്ക് ജീവിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ ഒരു പക്ഷേ, അത് കൂട്ട ആത്മഹത്യയിലേക്ക് വരെയെത്താം'. ഷഫീഖ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം