പാ​ത്ര​ങ്ങ​ൾ കൂ​ട്ടി​യി​ടി​പ്പി​ച്ച് ഗു​ണ​മേന്മ പ​രി​ശോ​ധി​ച്ചു; ക​ച്ച​വ​ട​ക്കാ​ര​ന് കി​ട്ടി​യ​ത് എ​ട്ടി​ന്‍റെ പ​ണി
ചു​ളു വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ ആ​ളു​ക​ൾ സ​മീ​പി​ക്കു​ന്ന​ത്. അ​വ​രു​മാ​യി വി​ല​പേ​ശി കു​റ​ഞ്ഞ വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​മെ​ന്ന ധാ​ര​ണ​യി​ലി​രി​ക്കു​ന്ന​വ​ർ​ക്കു​ള്ള വ​ലി​യ മു​ന്ന​റി​യി​പ്പാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന ഒ​രു വീ​ഡി​യോ.

വ​ഴി​യ​രി​കി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ന്‍റെ അ​ടു​ക്ക​ൽ ഒ​രാ​ൾ പാ​ത്രം വാ​ങ്ങു​വാ​ൻ നി​ൽ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. ര​ണ്ടു പാ​ത്ര​ങ്ങ​ൾ കൈ​യി​ൽ പി​ടി​ച്ച് അ​ത് ത​മ്മി​ൽ പ​ര​സ്പ​രം അ​ടി​ച്ച് ഉ​പ​ഭോ​ക്താ​വ് ഗു​ണ​മേന്മ പ​രി​ശോ​ധി​ക്കു​മ്പോ​ൾ ക​ച്ച​വ​ട​ക്കാ​ര​ൻ പാ​ത്ര​ങ്ങ​ൾ ര​ണ്ടും തി​രി​കെ മേ​ടി​ച്ച് ശ​ക്തി​യാ​യി അ​ടി​ച്ച് ഉ​പ​ഭോ​ക്താ​വി​നെ കാ​ണി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ൽ മൂ​ന്നാ​മ​ത്തെ അ​ടി​യി​ൽ ത​ന്നെ പാ​ത്രം പൊ​ട്ടി ത​ക​ർ​ന്നു. എ​ന്തു ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ വി​ള​റി​യ മു​ഖ​വു​മാ​യി ക​ച്ച​വ​ട​ക്കാ​ര​ൻ നി​ൽ​ക്കു​മ്പോ​ൾ പാ​ത്രം വാ​ങ്ങാ​ൻ വ​ന്ന​യാ​ൾ പൊ​ട്ടി​ച്ചി​രി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. സ​മീ​പം നി​ന്ന​വ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഏ​റെ ചി​രി പ​ട​ർ​ത്തു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.