പ്രിയങ്ക ചോപ്രയും ദീപിക പദുക്കോണും പിന്നിൽ; ഫോളോവേഴ്സിന്റെ കാര്യത്തിലും കോഹ്ലി കിംഗ്
Tuesday, February 18, 2020 3:13 PM IST
ഇന്‍സ്റ്റഗ്രാമില്‍ 50 മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനായി ക്രിക്കറ്റ് നായകന് വിരാട് കോഹ്ലി. 480 പേരെയാണ് കോഹ്ലി ഫോളോ ചെയ്യുന്നത്. പുതിയ നേട്ടത്തിന്റെ സന്തോഷം അദ്ദേഹം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
930 പോസ്റ്റുകളാണ് വിരാട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. കൊഹ്ലി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്നത് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ്. 49.9 മില്യണ്‍ ഫോളോവേഴ്സാണ് പ്രിയങ്കയ്ക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ളത് ദീപിക പദുക്കോണ്‍ ആണ്. 44.1 മില്യണ്‍ ഫോളോവേഴ്സാണ് ദീപികയ്ക്കുള്ളത്. 34.5 മില്യണ്‍ ഫോളോവേഴ്സാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളത്.
ആഗോള തലത്തില്‍ 333 മില്യണ്‍ ഫോളോവേഴ്സുമായി ഇന്‍സ്റ്റഗ്രാമിന്റെ ഔദ്യോഗിക അക്കൗണ്ടാണ് ഒന്നാം സ്ഥാനത്തുള്ളത്. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് രണ്ടാം സ്ഥാനത്ത്. 200 മില്യണ്‍ ഫോളോവേഴ്സ് ആണ് ക്രിസ്റ്റ്യാനോയ്ക്ക് ഉള്ളത്.