മഴ മതിയായി; വിവാഹം കഴിപ്പിച്ച തവളകളെ വേർപിരിച്ച് ഗ്രാമം
Friday, September 13, 2019 2:17 PM IST
മഴ ലഭിക്കുവാനായി വിവാഹം കഴിപ്പിച്ച തവളകളെ ഗ്രാമവാസികൾ വേർപിരിച്ചു. ഭോപ്പാലിലാണ് സംഭവം. കടുത്ത വേനലിനെ തുടർന്ന് ജൂലൈയിലാണ് ഗ്രാമവാസികൾ തവളകളെ വിവാഹം കഴിപ്പിച്ചത്.
അതിന ശേഷം കടുത്ത മഴയാണ് ഇവിടെ ലഭിച്ചത്. പല സ്ഥലങ്ങളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. മഴ കനത്തതോടെ നിരവധി അപകടങ്ങളും സംഭവിച്ചതോടെ തവളകളുടെ ബന്ധം വേർപ്പെടുത്താൻ ഗ്രാമവാസികൾ തീരുമാനിക്കുകയായിരുന്നു.
തവളകളെ തമ്മിൽ വിവാഹം കഴിപ്പിച്ചാൽ മഴ ലഭിക്കുമെന്നും ഇവരുടെ ബന്ധം വേർപ്പെടുത്തിയാൽ മഴ ശമിക്കുമെന്നുമാണ് ഗ്രാമവാസികളുടെ വിശ്വാസം.