"കാമറ ഉള്ളതുകൊണ്ട് രക്ഷപ്പെട്ടു'; അപകടത്തിന്റെ നിജസ്ഥിതി കാണാം
Monday, June 20, 2022 4:38 PM IST
പലപ്പോഴും നിരപരാധിത്വം തെളിയിക്കാന്‍ പലരും കുഴങ്ങാറുണ്ടല്ലൊ. അന്നേരം അപ്രതീക്ഷിതമായി എത്തുന്ന തെളിവുകളെയാണല്ലൊ ദൈവത്തിന്‍റെ സ്പര്‍ശം എന്നൊക്കെ പറയുക. അത്തരത്തിലൊരു സംഭവത്തിന്‍റെ വീഡിയോ ആണിത്.
സംഭവം നടന്നത് എവിടെയെന്ന് വ്യക്തമല്ല. വീഡിയോയില്‍ രണ്ടു സ്ത്രീകള്‍ ഒരു സ്കൂട്ടിയില്‍ യാത്ര ചെയ്യുന്നത് കാണാം. എന്നാല്‍ പെട്ടെന്ന് ബാലന്‍സ് നഷ്ടമായ സ്കൂട്ടി മറിയുകയാണ്. വണ്ടിയില്‍ ഇരുന്ന രണ്ടു സ്ത്രീകളും താഴെ വീഴുകയും ചെയ്യുന്നുണ്ട്.
പിന്നാലെ വന്ന ബൈക്ക് പെട്ടെന്ന് നിറുത്തിയതിനാല്‍ വലിയ അപകടം ഒഴിവാകുകയും ചെയ്തു. എന്നാല്‍ യുവതികളില്‍ ഒരാള്‍ പുറകില്‍ വന്ന ബൈക്കുകാരന്‍ കാരണമാണ് തനിക്ക് അപകടമുണ്ടായതെന്ന വിചിത്രവാദവുമായി വന്നു. അവര്‍ അയാളോട് കയര്‍ക്കുകയും ചെയ്തു.
പക്ഷെ ഇവിടെ ദൈവത്തിന്‍റെ കൈയൊപ്പായി ഒരു കാമറ ഉണ്ടായിരുന്നു. അതും ബൈക്ക് യാത്രക്കാരന്‍റെ ഹെല്‍മെറ്റില്‍. ആ കാമറയില്‍ എല്ലാ സംഭവങ്ങളും കൃത്യമായി പതിഞ്ഞിരുന്നതിനാല്‍ ആ യുവതിക്കും പിന്നിടൊന്നും പറയാന്‍ കഴിഞ്ഞില്ല.
മീംലോജി എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഈ വീഡിയോ ഇതിനോടകം 3.7 മില്ല്യണ്‍ ആളുകളാണ് കണ്ടു കഴിഞ്ഞത്. 2,11,141 ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ഏതായാലും കാമറയുള്ളത് നന്നായി എന്നാണ് പലരും കമന്‍റായി പറയുന്നത്.