കൈയിൽ കിട്ടിയ പഴഞ്ചൻ ആൽബത്തെക്കുറിച്ച് അന്വേഷിച്ച് യുവതി; പിന്നാലെ വമ്പൻ ട്വിസ്റ്റ്
Sunday, October 3, 2021 4:54 PM IST
ചെല്‍സി ബ്രൗണ്‍ എന്ന 28 കാരിയുടെ കയ്യില്‍ ഒരു പഴയ ആല്‍ബം കിട്ടി. ആ ആല്‍ബത്തിലെ ചിത്രങ്ങളും വിവരങ്ങളും വെച്ച് അവളും അവളുടെ അച്ഛനും ചേര്‍ന്ന് ഒരു അന്വേഷണം നടത്തി.
ആ അന്വേഷണത്തിനൊടുവില്‍ അവള് കണ്ടെത്തിയത് സ്വന്തം കുടുംബത്തിന്റെ വംശാവലിയായിരുന്നു. തന്റെ ടിക് ടോക് വീഡിയോയിലൂടെയാണവള് സന്തോഷകരമായ ഈ അനുഭവം പങ്കുവെച്ചിരിക്കുന്നത്.
ഇന്റീരിയര്‍ ഡിസൈനര്‍
ചെല്‍സി ബ്രൗണ്‍ ഒരു ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുകയാണ്. തന്റെ കസ്റ്റമറുടെ വീടുകള്‍ അലങ്കരിക്കാന്‍ പഴയ പുരാതന വസ്തുക്കൾ വിൽക്കുന്ന സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനും വസ്തുക്കള്‍ കണ്ടെത്താനും അവള്‍ക്ക് ഏറെ ഇഷ്ടമാണ്.ഫര്‍ണിച്ചറുകളും അലങ്കാര വസ്തുക്കളും വാങ്ങിക്കുന്നതിനൊപ്പം പഴയ ആല്‍ബങ്ങള്‍ വാങ്ങി അവരുടെ ബന്ധുക്കളെ കണ്ടെത്തി നല്‍കാറുമുണ്ട്.
ന്യൂയോര്‍ക്കിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ വെച്ചാണ്1927 മുതലുള്ള കുടുംബ ചിത്രങ്ങളടങ്ങിയ ഒരു ആല്‍ബം ചെല്‍സിയ കണ്ടെത്തുന്നത്. ഒരു വേനല്‍ക്കാല അവധിക്കാല ഫോട്ടോകള്‍ നിറഞ്ഞ ആല്‍ബമായിരുന്നു അത്. അതിന്റെ മുന്‍ ഉടമയുടെ പിന്‍ഗാമികളെ കണ്ടെത്താനുള്ള അവളുടെ ശ്രമങ്ങള്‍ അവളെ ഞെട്ടിച്ചു.
ആദ്യ പേരുകള്‍ മാത്രം ഉള്‍ക്കൊള്ളുന്ന വിചിത്രമായ ഫോട്ടോ ആല്ബവുമായിരുന്നു അത്. കുടുംബ ബന്ധങ്ങള്‍ കണ്ടെത്താന്‍ തുടക്കത്തില്‍ പാടുപെട്ട ചെല്‍സി തന്റെ പപ്പയുടെ സഹായം തേടി.

ട്വിസ്റ്റ്
1930 ലെ സെന്‍സസില്‍ ഈ ആല്‍ബത്തില്‍ കാണുന്ന ദമ്പതികളുണ്ടെന്നുള്ള യാദൃശ്ചികത കണ്ടെത്തി. അടുത്ത അറിവ് ഫോട്ടോകളില്‍ ചിത്രീകരിച്ചിരിക്കുന്നത് അവരുടെ വിദൂര ബന്ധങ്ങളാണെന്നുള്ളതായിരുന്നു.
ഇത് വളരെ വിദൂര ബന്ധമാണ്, പക്ഷേ ഇപ്പോള്‍ കാര്യങ്ങള്‍ രസകരമാണ്, ഇപ്പോള്‍ ഞങ്ങള്‍ ഇമെയില്‍ വഴി സമ്പര്‍ക്കം പുലര്ത്തുന്നു്ണ്ടെന്ന് ചെല്‍സിയ പറഞ്ഞു.
നിര്‍ഭാഗ്യവശാല്‍, ആല്‍ബം ചിത്രീകരിച്ച വ്യക്തി 2003 ല്‍ മരിച്ചു.എന്നിരുന്നാലും, അവള്‍ക്ക് അവളുടെ വിദൂര ബന്ധുവുമായി ബന്ധപ്പെടാനും ചിത്രങ്ങള്‍ നിറഞ്ഞ ആല്‍ബം പോസ്റ്റ് ചെയ്യാനും കഴിഞ്ഞു.ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത കുടുംബാംഗത്തിന് വിജയകരമായി ട്രാക്കുചെയ്തതിന് ശേഷമാണ് ചെല്‍സി 200 ഓളം ചിത്രങ്ങള്‍ അയച്ചത്.
"എന്റെ പിതാവ് ഒരു വംശാവലിശാസ്ത്രജ്ഞനാണ്, വളര്‍ന്നുവന്നപ്പോള്‍, ലോകമെമ്പാടുമുള്ള കുടുംബങ്ങളെ അദ്ദേഹം സൗജന്യമായി സഹായിക്കുന്നത് ഞാന്‍ കണ്ടു, പൈതൃകം കണ്ടെത്തുന്നതിന് മാത്രമല്ല, അവരുടെ കുടുംബ ചരിത്രത്തിലെ കാണാതായ ഭാഗങ്ങള്‍ പൂരിപ്പിക്കാനും അവരെ സഹായിക്കുമെന്നും ചെല്‍സി പറയുന്നു.