പെബിള്‍സ്; ലോകത്തിലെ ഏറ്റവും പ്രായംകൂടിയ നായ
അമേരിക്കയിലെ സൗത്ത് കരോലിനയിലുള്ള ബോബി ഗ്രിഗറിക്കും ഭാര്യ ജൂലിക്കും വലിയ ഏതെങ്കിലും നായ്ക്കളെ വളര്‍ത്താനായിരുന്നു ആഗ്രഹം. അവരതിനായി തിരഞ്ഞുകൊണ്ടിരിക്കെയാണ് അവിചാരിതമായി തങ്ങള്‍ക്ക് പിന്നാലെ കൂടിയ
ടോയ് ഫോക്സ് ടെറിയര്‍ ഇനത്തില്‍പ്പെടുന്ന ഒരു നായക്കുട്ടിയെ കാണുന്നത്.

ഇരുവര്‍ക്കും ആ നായക്കുഞ്ഞിനെ നന്നായി ബോധിച്ചു. അങ്ങനെ 2000ല്‍ അവര്‍ ആ നായക്കുഞ്ഞിനെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു.

എന്നാല്‍ 22 വര്‍ഷങ്ങള്‍ക്കിപ്പുറവും പെബിള്‍സ് എന്നവര്‍ പേരിട്ട ആ നായ ഒപ്പം ഉണ്ടാകുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല. കാരണം നായകള്‍ സാധാരണ 15 വര്‍ഷംവരെയേ ജീവിച്ചിരിക്കാറുള്ളു.

ഈ വര്‍ഷം ഏപ്രിലില്‍, 21 വയസും 66 ദിവസവും പ്രായമുള്ള ടോബികീത്ത് എന്ന നായയെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍,

ഈ വാര്‍ത്ത ബോബിയുടെശ്രദ്ധയില്‍പ്പെട്ടു. തങ്ങളുടെ നായയ്ക്ക് ഇതിലും പ്രായമുണ്ടെന്ന് അവര്‍ മനസിലാക്കി. പെബിള്‍സിന്‍റെ പ്രായം 22 വയസ്സും 59 ദിവസവുമാണ്. ഉടന്‍തന്നെ അവര്‍ ഇക്കാര്യം ഗിന്നസ് ബുക്ക് അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ പെബിള്‍സ് 2000 മാര്‍ച്ച് 28ന് ജനിച്ചതാണെന്ന് ഗിന്നസ് അധികൃതര്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ നായയ്ക്കുള്ള വേള്‍ഡ് റെക്കോര്‍ഡ് പെബിള്‍സ് സ്വന്തമാക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.