പി​ഴ​യ​ട​ച്ച​ശേ​ഷം പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ഫോ​ട്ടോ; വൈ​റ​ലാ​യി വാ​ഹ​ന​യുട​മ
Friday, March 1, 2024 1:20 PM IST
ട്രാ​ഫി​ക് നി​യ​മം ലം​ഘി​ച്ച​തി​നു പി​ടി​ക്ക​പ്പെ​ട്ട ഒ​രു യു​വാ​വ് പോ​ലീ​സു​കാ​ര​ന്‍റെ കൈ​ക്ക് ക​ടി​ച്ച സം​ഭ​വം അ​ടു​ത്ത​നാ​ളി​ൽ ബം​ഗ​ളൂ​രു​വി​ൽ ഉ​ണ്ടാ​യി​രു​ന്നു. ട്രാ​ഫി​ക് പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു കൗ​തു​ക​വാ​ർ​ത്ത കൂ​ടി ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

മു​നി​രാ​ജ എ​ന്ന വാ​ഹ​ന​യു​ട​മ​യാ​ണ് ഈ ​സം​ഭ​വ​ത്തി​ലെ ക​ഥാ​നാ​യ​ക​ൻ. പ​ല​വി​ധ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കാ​യി ഇ​യാ​ൾ പി​ഴ​യി​ന​ത്തി​ൽ 49,000 രൂ​പ ഒ​ടു​ക്കാ​നു​ണ്ടാ​യി​രു​ന്നു.

ട്രാ​ഫി​ക് പോ​ലീ​സ് പി​ടി​കൂ​ടി​യ​പ്പോ​ൾ ഇ​യാ​ൾ എ​തി​ർ​ക്കാ​നൊ​ന്നും പോ​യി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, മു​ഴു​വ​ൻ തു​ക​യും അ​പ്പോ​ൾ​ത്ത​ന്നെ പി​ഴ​യൊ​ടു​ക്കു​ക​യും പോ​ലീ​സു​കാ​ർ​ക്കൊ​പ്പം ര​സീ​തും പി​ടി​ച്ച് ഫോ​ട്ടോ​യ്‍​ക്ക് പോ​സ് ചെ​യ്യു​ക​യും ചെ​യ്തു.

ബം​ഗ​ളൂ​രു പോ​ലീ​സ് ഈ ​ചി​ത്രം എ​ക്സി​ൽ ഷെ​യ​ർ ചെ​യ്തു. നി​മ​യ​ലം​ഘ​ക​രി​ൽ​നി​ന്നു പി​ഴ ഈ​ടാ​ക്കാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞ​താ​യും പ​ണം ന​ൽ​കാ​ൻ ത​യാ​റാ​ത്ത​വ​ർ​ക്കെ​തി​രേ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മെ​ന്നും ജോ​യി​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.