കാ​ടി​ള​കി വ​രു​ന്ന​ത​ല്ല, പൂ​ന്തോ​ട്ട​വു​മാ​യി ഓ​ട്ടോ പോ​കു​ന്ന​താ​ണ്!
Tuesday, May 3, 2022 10:46 PM IST
ഡ​ൽ​ഹി​യി​ലെ റോ​ഡി​ൽ കൂ​ടെ പോ​കു​ന്ന മു​ക​ളി​ൽ പൂ​ന്തോ​ട്ട​മു​ള്ള ഓ​ട്ടോ​റി​ക്ഷ വൈ​റ​ലാ​കു​ന്നു. ക​ന​ത്ത ചൂ​ടി​നെ അ​തി​ജീ​വി​ക്കാ​ൻ മ​ഹേ​ന്ദ്ര കു​മാ‍​റെ​ന്ന ഓ​ട്ടോ ഡ്രൈ​വ‍​ർ ക​ണ്ടെ​ത്തി​യ വ​ഴി​യാ​ണി​ത്. പൂ​ന്തോ​ട്ടം കാ​ര​ണം ഓ​ട്ടോ​യി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ‍​ർ​ക്ക് ചൂ​ടി​ന് ആ​ശ്വാ​സ​മു​ണ്ട്.

കൊ​ടും​ചൂ​ടി​ലും ത​ന്‍റെ ഓ​ട്ടോ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ‍​ർ​ക്ക് ആ​ശ്വാ​സ​മു​ണ്ടെ​ന്ന് മ​ഹേ​ന്ദ്ര കു​മാ‍​ർ പ​റ​ഞ്ഞു. ഓ​ട്ടോ​യ്ക്ക് മു​ക​ളി​ൽ ഏ​ക​ദേ​ശം ഇ​രു​പ​തോ​ളം വ്യ​ത്യ​സ്ത സ​സ്യ​ങ്ങ​ളാ​ണ് വച്ച് പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​ട്ടോ​യി​ൽ ക​യ​റാ​നും അ​തി​നൊ​പ്പം നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കാ​നു​മൊ​ക്കെ ആ​ളു​ക​ൾ തി​ര​ക്ക് കൂ​ട്ടു​ന്നു​ണ്ട്. സ​ഞ്ച​രി​ക്കു​ന്ന പൂ​ന്തോ​ട്ട​ത്തി​ലി​രു​ന്ന് സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് എ​ല്ലാ​വ​രും യാ​ത്ര ചെ​യ്യു​ന്ന​ത്. ര​ണ്ട് വ​ർ​ഷം മു​മ്പ് ഇ​ത് പോ​ലെ ക​ടു​ത്ത ചൂ​ടു​കാ​ല​ത്താ​ണ് എ​നി​ക്ക് മ​ന​സ്സി​ൽ ഇ​ങ്ങ​നെ ഒ​രു ആ​ശ​യം തോ​ന്നി​യ​ത്. ഓ​ട്ടോ​യ്ക്ക് മു​ക​ളി​ൽ കു​റ​ച്ച് ചെ​ടി​ക​ൾ വ​ള‍​ർ​ത്തി​യാ​ൽ വ​ണ്ടി​ക്ക് അ​ൽ​പം ത​ണു​പ്പു​ണ്ടാ​വു​മ​ല്ലോ എ​ന്നെ​നി​ക്ക് തോ​ന്നി.

ഓ​ട്ടോ​യി​ൽ ക​യ​റു​ന്ന യാ​ത്ര​ക്കാ‍​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​വു​മെ​ന്ന് ക​രു​തി​യാ​ണ് പൂ​ന്തോ​ട്ടം ഉ​ണ്ടാ​ക്കി​യ​ത്. ര​ണ്ട് ചെ​റി​യ കൂ​ള​റു​ക​ളും ഒ​രു ഫാ​നും ഓ​ട്ടോ​യ്ക്കു​ള്ളി​ൽ ഇ​ത് കൂ​ടാ​തെ വച്ചി​ട്ടു​ണ്ട്. പ്ര​കൃ​തി​ദ​ത്ത​മാ​യ എ​സി പോ​ലെ​യാ​ണ് ഇ​പ്പോ​ൾ ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്- മ​ഹേ​ന്ദ്ര കു​മാ​ർ പ​റ​യു​ന്നു.

ഓ​ട്ടോ​യ്ക്ക് മു​ക​ളി​ൽ ചെ​ടി​ക​ൾ വ​ള​ർ​ത്തു​ന്ന​ത് പ്ര​യാ​സ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്ന് കു​മാ​ർ പ​റ​ഞ്ഞു. ആ​ദ്യം ത​ന്നെ മു​ക​ളി​ൽ ഒ​രു പാ​യ് വി​രി​ച്ചു. പി​ന്നീ​ട് ഇ​തി​ന് മു​ക​ളി​ൽ ചാ​ക്കി​ട്ടു. ശേ​ഷം മ​ണ്ണ് പ​ര​ത്തു​ക​യും വെ​ള്ളം ത​ളി​ക്കു​ക​യും ചെ​യ്തു. സു​ഹൃ​ത്തു​ക്ക​ളാ​ണ് കു​മാ​റി​ന് വി​ത്തു​ക​ൾ ന​ൽ​കി​യ​ത്. റോ​ഡ​രി​കി​ൽ നി​ന്ന് കി​ട്ടി​യ കു​റ​ച്ച് പു​ല്ലും വെ​ച്ച് പി​ടി​പ്പി​ച്ചു. വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ വി​ത്ത് മു​ള​ച്ച് വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.