സ്വന്തം നിഴൽ കണ്ട് അത്ഭുതപ്പെടുന്ന ജിറാഫ്; വീഡിയോ വൈറൽ
Friday, May 28, 2021 6:20 PM IST
കണ്ണാടിയിൽ സ്വന്തം രൂപംകണ്ട് ഞെട്ടിയെന്ന് ചിലർ തമാശയായി പറയാറുണ്ട്. ആദ്യമായി നിഴൽ കാണുന്ന ഒരു ജിറാഫ് കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. ഓസ്ട്രേലിയയിലെ മൊണാർട്ടോ സഫാരി പാർക്കിലുള്ള കുട്ടി ജിറാഫിന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്.
മേയ് ഏഴിനാണ് ജിറാഫ് ജനിച്ചത്. നിഴൽ കണ്ട് അമ്പരക്കുന്ന കുട്ടി ജിറാഫിനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. കൊറോങ്കോ എന്നാണ് ഈ കുട്ടി ജിറാഫിന്റെ അമ്മയുടെ പേര്. ഇതുവരെ കുട്ടി ജിറാഫിന് പേരൊന്നും നൽകിയിട്ടില്ലെന്ന് സഫാരി പാർക്കിന്റെ അധികൃതർ വ്യക്തമാക്കുന്നു.