സ്വ​ന്തം നി​ഴ​ൽ ക​ണ്ട് അ​ത്ഭു​ത​പ്പെ​ടു​ന്ന ജി​റാ​ഫ്; വീ​ഡി​യോ വൈ​റ​ൽ
Friday, May 28, 2021 6:20 PM IST
ക​ണ്ണാ​ടി​യി​ൽ സ്വ​ന്തം രൂ​പം​ക​ണ്ട് ഞെ​ട്ടി​യെ​ന്ന് ചി​ല​ർ ത​മാ​ശ​യാ​യി പ​റ​യാ​റു​ണ്ട്. ആ​ദ്യ​മാ​യി നി​ഴ​ൽ കാ​ണു​ന്ന ഒ​രു ജി​റാ​ഫ് കു​ഞ്ഞി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ഹൃ​ദ​യം ക​വ​രു​ന്ന​ത്. ഓ​സ്‌​ട്രേ​ലി​യ​യി​ലെ മൊ​ണാ​ർ​ട്ടോ സ​ഫാ​രി പാ​ർ​ക്കി​ലു​ള്ള കു​ട്ടി ജി​റാ​ഫി​ന്‍റെ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

മേ​യ് ഏ​ഴി​നാ​ണ് ജി​റാ​ഫ് ജ​നി​ച്ച​ത്. നി​ഴ​ൽ ക​ണ്ട് അ​മ്പ​ര​ക്കു​ന്ന കു​ട്ടി ജി​റാ​ഫിനെയാണ് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക. കൊ​റോ​ങ്കോ എ​ന്നാ​ണ് ഈ ​കു​ട്ടി ജി​റാ​ഫി​ന്‍റെ അ​മ്മ​യു​ടെ പേ​ര്. ഇ​തു​വ​രെ കു​ട്ടി ജി​റാ​ഫി​ന് പേ​രൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് സ​ഫാ​രി പാ​ർ​ക്കി​ന്‍റെ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.