ഷോട്സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന അവതാരകൻ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Monday, June 7, 2021 4:50 PM IST
ഷോട്സ് ധരിച്ച് വാര്‍ത്ത വായിക്കുന്ന വാര്‍ത്താ അവതാരകന്റെ വീഡിയോ വൈറൽ. ബിബിസി വാര്‍ത്താ ആവതാരകനായ ഷോണ്‍ ലെയാണ് ഷോര്‍ട്ട്സ് ധരിച്ച് ലൈവ് ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കുന്നത്. ഷോൺ ലെ ജാക്കറ്റും ടൈയും ധരിച്ചിട്ടുണ്ടെങ്കിലും പാന്റിന് പകരം ഷേര്‍ട്ട്സാണ് ധരിച്ചിരിക്കുന്നത്.
ഇസ്രായലിനേക്കുറിച്ചുള്ള വാര്‍ത്ത വായിക്കുന്ന വേളയില്‍ സ്റ്റുഡിയോയുടെ വൈഡ് ആങ്കിള്‍ ഷോട്ട്സിലാണ് ഷോണ്‍ ലെയുടെ ദൃശ്യം പതിഞ്ഞിരിക്കുന്നത്. ഗുരുതരമായ വിഷയം ചര്‍ച്ചചെയ്യുന്നതിനിടയില്‍ സ്യൂട്ടും ഷോര്‍ട്ട്സും ധരിച്ച അവതാരകന്റെ വീഡിയോ വളരെപ്പെട്ടന്നാണ് വൈറലായത്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷോണ്‍ ലെ ഷോട്സ് മാത്രം ധരിച്ച് വാര്‍ത്ത വായിച്ച ദിവസം ഈ വര്‍ഷം യുകെയില്‍ രേഖപ്പെടുത്തിയ ഏറ്റവും ചൂട് കൂടിയ ദിവസമായിരുന്നതിനാല്‍ ഷോണ്‍ ലേയെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്.