സൗന്ദര്യം ശാപമായി; യുവതിക്ക് ജോലി നഷ്ടപ്പെട്ടു
Thursday, February 18, 2021 8:44 PM IST
സൗ​ന്ദ​ര്യം ഒ​രു ശാ​പ​മാ​ണെ​ന്ന് ത​മാ​ശ രൂ​പേ​ണ പ​റ​യാ​റു​ണ്ട്. എ​ന്നാ​ല്‍ സൗ​ന്ദ​ര്യം കാ​ര​ണം ജോ​ലി ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് റു​മാ​നി​യ​ന്‍ മു​ന്‍ മോ​ഡ​ലും സൗ​ന്ദ​ര്യ​മ​ത്സ​ര​ങ്ങ​ളി​ലെ കി​രീ​ട​ജേ​താ​വു​മാ​യ ക്ലോ​ഡി​യ അ​ര്‍​ഡി​ലീ​ന്‍ എ​ന്ന യു​വ​തി​ക്ക്. റൊ​മേ​നി​യ​ന്‍ ന്യു​മോ​ണി​യ ക്ലി​നി​ക്ക് ഹോ​സ്പി​റ്റ​ലി​ല്‍ ത​നി​ക്ക് ജോ​ലി ല​ഭി​ച്ച സ​ന്തോ​ഷം അ​റി​യി​ച്ചു​കൊ​ണ്ടുള്ള പോ​സ്റ്റും ക്ലോ​ഡി​യ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ന്നാ​ല്‍ വൈ​കാ​തെ അ​ത് പി​ന്‍​വ​ലി​ക്കേ​ണ്ടി വ​ന്നു.

ക്ലോ​ഡി​യ​യു​ടെ സൗ​ന്ദ​ര്യം കാ​ര​ണ​മാ​ണ് ജോ​ലി ല​ഭി​ച്ച​തെ​ന്നാ​യി​രു​ന്നു പ​ല​രു​ടേ​യും ക​മ​ന്‍റ്. ഇ​തോ​ടെ ആ​ശു​പ​ത്രി ബോ​ര്‍​ഡ് ക്ലോ​ഡി​യ​യോ​ട് രാ​ജി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക്ലോ​ഡി​യ​യെ ജോ​ലി​യി​ല്‍ നി​ന്നും നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഒ​ഴി​വാ​ക്കേ​ണ്ടി വ​ന്ന​തി​ല്‍ ഖേ​ദ​മു​ണ്ടെ​ന്ന് ക്ല​ജ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് അ​ലി​ന്‍ ടി​സ് പ്ര​തി​ക​രി​ച്ചു.

ക്ലോ​ഡി​യ​യു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ശ​യ​ങ്ങ​ളും മോ​ശം വാ​ര്‍​ത്ത​ക​ളും ഒ​ഴി​വാ​ക്കാ​നാ​ണ് ന​ട​പ​ടി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മ​ത്തി​ല്‍ ര​ണ്ട് ബി​രു​ദ​വും യൂ​റോ​പ്യ​ന്‍ എ​ത്തി​ക്സി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വു​മു​ണ്ട് 27 കാ​രി​യാ​യ ക്ലോ​ഡി​യ​ക്ക്. ത​നി​ക്ക് ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​യു​ണ്ടെ​ന്നാ​ണ്‌​ ക്ലോ​ഡി​യ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.