കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ സോ​ക്സ് വി​ല്പ​ന; സ​ഹാ​യ ഹ​സ്ത​വു​മാ​യി മു​ഖ്യ​മ​ന്ത്രി
കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ന്‍ സോ​ക്സ് വി​ല്‍​ക്കാ​ന്‍ ഇ​റ​ങ്ങി​യ കു​ട്ടി​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി. 10 വ​യ​സു​ള്ള ഒ​രു ആ​ൺ​കു​ട്ടി ലു​ധി​യാ​ന​യി​ലെ റോ​ഡു​ക​ളി​ൽ സോ​ക്സ് വി​ൽ​ക്കു​ന്ന വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. വ​ൻ​ഷ് സി​ങ് എ​ന്ന കു​ട്ടി​യാ​ണ് കു​ടും​ബം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സോ​ക്സ് വി​ൽ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

വ​ൻ​ഷി​ന്‍റെ അ​ച്ഛ​ൻ പ​രം​ജി​ത് സോ​ക്സ് വി​ൽ​പ്പ​ന​ക്കാ​ര​നാ​ണ്. അ​മ്മ റാ​ണി വീ​ട്ട​മ്മ​യും. അ​ച്ഛ​നു​മ്മ​യും മൂ​ന്ന് സ​ഹോ​ദ​രി​മാ​രും ഒ​രു ജ്യേ​ഷ്ഠ​നു​മ​ട​ങ്ങി​യ വ​ൻ​ഷി​ന്‍റെ കു​ടും​ബം ഹൈ​ബോ​വ​ൽ എ​ന്ന പ്ര​ദേ​ശ​ത്ത് ഒ​രു വാ​ട​ക​വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ൾ മൂ​ലം ര​ണ്ടാം ക്ലാ​സി​ൽ പ​ഠ​നം നി​ർ​ത്തേ​ണ്ടി വ​ന്നു.

തു​ട​ര്‍​ന്നാ​ണ് സോ​ക്സ് വി​ല്‍​പ്പ​ന​യ്ക്ക് ഇ​റ​ങ്ങി​യ​ത്.​വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗ് ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ നേ​രി​ട്ട് വീ​ഡി​യോ കോ​ൾ ചെ​യ്ത അ​ദേ​ഹം കു​ടും​ബ​ത്തി​ന് ര​ണ്ടു ല​ക്ഷം രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

മാ​ത്ര​മ​ല്ല അ​വ​ൻ നേ​ര​ത്തെ പ​ഠി​ച്ച സ്കൂ​ളി​ൽ തു​ട​ർ പ​ഠ​ന​ത്തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​ക്കൊ​ടു​ത്തു.​ക്യാ​പ്റ്റ​ൻ അ​മ​രീ​ന്ദ​ർ സിം​ഗ് ത​ന്‍റെ ട്വി​റ്റ​ർ പേ​ജി​ൽ വ​ൻ​ഷി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.