കൈക്കുഞ്ഞുമായി കാവലിരിക്കുന്ന അച്ഛൻ; അമ്മ കോവിഡ് വാർഡിൽ
Friday, May 14, 2021 8:59 PM IST
കൈക്കുഞ്ഞുമായി കോവിഡ് വാർഡിന് മുന്നിൽ കാവലിരിക്കുന്ന അച്ഛന്റെ ദൃശ്യം നൊന്പരമാകുന്നു. . കുഞ്ഞിന്റെ അമ്മ ആശ കോവിഡ് ബാധിച്ച് അഡ്മിറ്റാണ്. ഇരുപതുകാരനായ കൃഷ്ണയാണ് കുഞ്ഞിനെയും കയ്യിലെടുത്ത് കാത്തിരിക്കുന്നത്.
ഇടക്ക് കൃഷ്ണ സെക്യൂരിറ്റിയുടെ അടുത്തെത്തി ഭാര്യയുടെ ആരോഗ്യത്തെ കുറിച്ച് അന്വേഷിക്കും. വീണ്ടും കുഞ്ഞിനടുത്ത് ചെന്നിരിക്കും. സഹായത്തിന് കൃഷ്ണയുടെ അമ്മ ഒപ്പമുണ്ട്. അഞ്ച് ദിവസം മുമ്പാണ് ആശ പ്രസവിച്ചത്.
പൊടി കലക്കിയതും ചൂടുവെള്ളവുമാണ് കുഞ്ഞിന് നൽകുന്നത്. ആരെങ്കിലും മോഷ്ടിച്ചാലോ എന്ന് ഭയന്ന് കുഞ്ഞിനടുത്തുനിന്ന് മാറാനുമാകുന്നില്ലന്നും കൃഷ്ണ പറയുന്നു. കൃഷ്ണയെയും കുഞ്ഞിനെയും പിന്നീട് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് അയച്ചു.