പ്ര​കൃ​തി​യു​ടെ ഫ്രെ​യി​മി​ല്‍ മ​ഴ ന​ന​ഞ്ഞെ​ത്തു​ന്ന ര​ണ്ടു​പേ​ര്‍; ഹൃ​ദ​യം ക​വ​രു​മ്പോ​ള്‍
Tuesday, August 6, 2024 12:57 PM IST
ചി​ല ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളു​മൊ​ക്കെ ന​മ്മെ വ​ല്ലാ​തെ വൈ​കാ​രി​ക​മാ​യി സ​ഞ്ച​രി​പ്പി​ക്കും. മി​ക്ക​പ്പോ​ഴും അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​രെ​ങ്കി​ലും പ​ക​ര്‍​ത്തി​യ​വ​യാ​കാം അ​ത്ത​ര​ത്തി​ല്‍ ന​മ്മു​ടെ മ​ന​സി​നെ കീ​ഴ​ട​ക്കു​ക. അ​തി​ല്‍ പ​ല​പ്പോ​ഴും പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ള്‍ ചാ​രു​ത ന​ല്‍​കു​ക​യും ചെ​യ്യും.

‌അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കാ​ഴ്ച​യി​പ്പോ​ള്‍ എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ല്‍ ത​രം​ഗ​മാ​വു​ക​യാ​ണ്. ഇ​ളം കോ​ട​മ​ഞ്ഞും നേ​രി​യ ചാ​റ്റ​ല്‍ മ​ഴ​യു​മു​ള്ള ഒ​രു മ​ല​യു​ടെ അ​ടി​വാ​ര​ത്തി​ലൂ​ടെ ഒ​രു ആ​ന​യു​ടെ കൊ​മ്പി​ല്‍ പി​ടി​ച്ച് കു​ട​യും ചൂ​ടി വ​രു​ന്ന ഒ​രു പാ​പ്പാന്‍റെ ദൃ​ശ്യ​മാ​ണ​ത്.

ത​മി​ഴ്‌​നാ​ട്ടി​ലെ ആ​ന​മ​ലൈ ടൈ​ഗ​ര്‍ റി​സ​ര്‍​വി​ല്‍ നി​ന്നു​ള്ള ഈ ​വീ​ഡി​യോ സു​പ്രി​യ സാ​ഹു ഐ​എ​എ​സ് ആ​ണ് നെ​റ്റി​സ​ണ്‍​സി​നാ​യി പ​ങ്കു​വ​ച്ച​ത്. "കോ​ഴി​ക്കാ​മു​ടി ആ​ന ക്യാ​മ്പി​ല്‍ മ​ഴ​ക്കാ​ല​ത്ത് ഒ​രു പാ​പ്പാ​നും ആ​ന​യും ത​മ്മി​ലു​ള്ള മാ​ന്ത്രി​ക നി​മി​ഷ​ങ്ങ​ള്‍' എ​ന്ന കു​റി​പ്പോ​ടെ​യാ​യി​രു​ന്നു സു​പ്രി​യ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ ധ​നു പ​ര​ണാ​ണ് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. അ​തി​ഹൃ​ദ്യ​മാ​യ കാ​ഴ്ച​യി​ല്‍ ഹ​രി​താ​ഭ​മാ​യ പ്ര​കൃ​തി​യും ത​ന്‍റെ റോ​ള്‍ ഭം​ഗി​യാ​യി നി​ര്‍​വ​ഹിച്ചിരി​ക്കു​ന്നു. ആ ​മ​ഴ​യി​ല്‍ ആ ​മ​നു​ഷ്യ​നും ആ​ന​യും ഒ​ന്നു​ചേ​ര്‍​ന്നു വ​രു​ന്ന​ത് ന​മ്മു​ടെ മ​ന​സി​ലേ​യ്ക്കാ​ണ്. കാ​ര​ണം ഈ ​കാ​ഴ്ച ക​ണ്ട​വ​രൊ​ക്കെ അ​തി​ല്‍ ല​യി​ച്ചി​ട്ടു​ണ്ട്.


29 നി​മി​ഷ​ങ്ങ​ളു​ള്ള കാ​ഴ്ച​യി​ല്‍ നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​ണ്ടാ​യി. "ആ​ന​ക​ളെ സ്‌​നേ​ഹി​ച്ചാ​ല്‍ അ​വ ആ​യി​രം മ​ട​ങ്ങ് തി​രി​ച്ചു ന​ല്‍​കും; എ​ല്ലാ മൃ​ഗ​ങ്ങ​ളും അ​ങ്ങ​നെ​യാ​ണ്' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.