"ജ​യി​പ്പി​ച്ചേ​ക്ക​ണേ, തോ​റ്റാ​ല്‍ ക​ല്യാ​ണം ന​ട​ത്തും...' വി​ദ്യാ​ർ​ഥി​നി​യു​ടെ അ​ഭ്യ​ർ​ഥ​ന വൈ​റ​ൽ
Thursday, March 14, 2024 12:17 PM IST
പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​പ്പേ​പ്പ​റി​ൽ കൗ​തു​ക​ക​ര​മാ​യ പ​ല വി​ക്രി​യ​ക​ളും വി​ദ്യാ​ർ​ഥി​ക​ൾ കാ​ട്ടാ​റു​ണ്ട്. മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ന്ന അ​ധ്യാ​പ​ക​രോ​ടു​ള്ള അ​ഭ്യ​ർ​ഥ​ന​ക​ളാ​ണ് ഇ​തി​ൽ ഏ​റെ ര​സ​ക​രം. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ൽ​നി​ന്നു​ള്ള ഒ​രു വി​ദ്യാ​ർ​ഥി​നി ത​ന്‍റെ ഉ​ത്ത​ര​പ്പേ​പ്പ​റി​ൽ എ​ഴു​തി​വ​ച്ച അ​ഭ്യ​ർ​ഥ​ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി.

അ​ഭ്യ​ർ​ഥ​ന ഇ​ങ്ങ​നെ: "വീ​ട്ടി​ൽ ത​നി​ക്കു വി​വാ​ഹം ആ​ലോ​ചി​ച്ചി​രി​ക്കു​ക​യാ​ണ്. പ​രീ​ക്ഷ​യി​ൽ തോ​റ്റാ​ൽ മാ​താ​പി​താ​ക്ക​ൾ ത​ന്‍റെ പ​ഠ​നം നി​ർ​ത്തും. ഉ​ട​ൻ വി​വാ​ഹം ന​ട​ത്തും. ഈ ​വി​വാ​ഹം ഒ​ഴി​വാ​ക്കാ​ൻ ജ​യി​ക്കാ​നു​ള്ള മാ​ർ​ക്ക് എ​ങ്ങ​നെ​യെ​ങ്കി​ലും ത​ര​ണം'.

വി​ദ്യാ​ർ​ഥി​ക​ൾ ഉ​ത്ത​ര​പ്പേ​പ്പ​റി​ൽ ജ​യി​പ്പി​ക്ക​ണേ എ​ന്ന് അ​പേ​ക്ഷി​ക്കു​ന്ന​ത് പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ലെ​ങ്കി​ലും ഇ​ത്ത​ര​മൊ​രു അ​ഭ്യ​ർ​ഥ​ന കേ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് ഇ​തി​ന്‍റെ വാ​ർ​ത്ത പ​ങ്കു​വ​ച്ച അ​ധ്യാ​പ​ക​ൻ പ​റ​യു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ പ​ല​യി​ട​ത്തും പെ​ൺ​കു​ട്ടി​ക​ളു​ടെ സ​മ്മ​തം കൂ​ടാ​തെ ഇ​പ്പോ​ഴും വി​വാ​ഹം ന​ട​ത്താ​റു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​യും ഈ ​സം​ഭ​വം വി​ല​യി​രു​ത്ത​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.