ന​ഗ്ന​പാ​ദ​നാ​യി​ നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ക​ർ​ഷ​ക​ൻ; കു​റി​പ്പ് വൈ​റ​ൽ
കോ​യ​ന്പ​ത്തൂ​രി​ലെ കോ​ള​ജ് കാ​ന്‍റീ​നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ക​ർ​ഷ​ക​ന്‍റെ പ്ര​വ​ർ​ത്തി​യെ​ക്കു​റി​ച്ചു​ള്ള കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ഇ​സ്മാ​യി​ൽ ഹ​സ്സ​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ക​ന്‍റെ കോ​ള​ജി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് കാ​ന്‍റീ​നി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ക​ർ​ഷ​ക​നെ ഇ​സ്മാ​യി​ൽ കാ​ണു​ന്ന​ത്.

ഭ​ക്ഷ​ണം ക​യ്യി​ൽ കി​ട്ടി​യ​പ്പോ​ൾ പ​വി​ത്ര​മാ​യ​തെ​ന്തോ ക​ണ്ട​പോ​ലെ അ​ദ്ദേ​ഹം അ​ത് കൊ​ണ്ടു​വ​ന്നു ടേ​ബി​ളി​ൽ വ​ച്ച് ന​ഗ്ന​പാ​ദ​നാ​യി​ത്ത​ന്നെ നി​ന്ന് ആ​ദ്യം ഭ​ക്ഷ​ണ​ത്തെ വ​ണ​ങ്ങി​യി​ട്ട് പി​ന്നീ​ട് അ​ത് ക​ഴി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

#ആ​കാ​ലു​ക​ളി​ലൊ​ന്നു​ന​മ​സ്ക്ക​രി​ക്കാ​ൻ​തോ​ന്നി..
മ​ക്ക​ളു​ടെ​യോ മ​റ്റോ അ​ഡ്മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണെ​ന്നു തോ​ന്നു​ന്നു,
എ​ന്റെ മോ​ൻ Salman Ismailhassan കൂ​ടി പ​ഠി​ക്കു​ന്ന കോ​യ​മ്പ​ത്തൂ​രി​ലെ PSG കോ​ളേ​ജി​ലെ​ത്തി​യ ത​മി​ഴ് ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ ഒ​രു വ്യ​വ​സാ​യി (ക​ർ​ഷ​ക​ൻ) ആ​ണ് ഇ​ദ്ദേ​ഹം.. അ​പ്ര​തീ​ക്ഷി​ത​മാ​യി കോ​ളേ​ജ് കാ​ന്റീ​നി​ലെ​ത്തി​യ Salman അ​വി​ടെ വ​ച്ചു ക​ണ്ട ഇ​ദ്ദേ​ഹ​ത്തെ ശ്ര​ദ്ധി​ച്ചു. ചെ​രു​പ്പ് ഊ​രി മാ​റ്റി ഭ​ക്ഷ​ണ​ത്തി​ന് ഒാ​ർ​ഡ​ർ ചെ​യ്യു​ന്ന​തു ക​ണ്ട​പ്പോ​ഴാ​ണ് അ​വ​ന​തു ശ്ര​ദ്ധി​ച്ച​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലു​ക​ളി​ലേ​യ്ക്കു ത​ന്നെ​യാ​യി​രു​ന്നു അ​വ​ന്റെ ശ്ര​ദ്ധ. ഭ​ക്ഷ​ണം ക​യ്യി​ൽ കി​ട്ടി​യ​പ്പോ​ൾ പ​വി​ത്ര​മാ​യ​തെ​ന്തോ ക​ണ്ട​പോ​ലെ അ​ദ്ദേ​ഹം അ​ത് കൊ​ണ്ടു​വ​ന്നു ടേ​ബി​ളി​ൽ വ​ച്ച് ന​ഗ്ന​പാ​ദ​നാ​യി​ത്ത​ന്നെ നി​ന്ന് ആ​ദ്യം ഭ​ക്ഷ​ണ​ത്തെ വ​ണ​ങ്ങി​യി​ട്ട് പി​ന്നീ​ട് അ​ത് ക​ഴി​ക്കു​ന്ന​താ​ണ​വ​ൻ ക​ണ്ട​ത്. മു​ഴു​വ​നും ക​ഴി​ച്ച ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ചെ​രു​പ്പു​ക​ൾ ധ​രി​ച്ച​ത്. അ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​തും ക​ർ​ഷ​ക​നാ​ണെ​ന്നു മ​ന​സ്സി​ലാ​ക്കി​യ​തും..

ഭൂ​മി ന​ൽ​കി​യ ഭ​ക്ഷ​ണം ക​ഴി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം ഭൂ​മി​യെ​യും ത​ന്നെ​യും ആ ​ചെ​രു​പ്പു​ക​ൾ കൊ​ണ്ട് അ​ക​റ്റി​യി​ല്ലാ എ​ന്നു കൃ​ത്യ​മാ​യി ബോ​ദ്ധ്യ​പ്പെ​ട്ട​പ്പോ​ൾ അ​ത്
അ​വ​നാ​കെ പു​തി​യൊ​ര​നു​ഭ​വ​വും അ​ത്ഭു​ത​വു​മാ​യി​രു​ന്നു.. ന​മ്മു​ടെ ഭാ​ര​ത​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, അ​ദ്ദേ​ഹം ക​ഴി​ച്ച ഭ​ക്ഷ​ണ​ത്തി​ല​ല്ലാ, അ​ദ്ദേ​ഹ​ത്തി​ൽ ത​ന്നെ​യാ​ണു ദൈ​വാം​ശം അ​ട​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നു ബോ​ദ്ധ്യ​പ്പെ​ടാ​ൻ സ​ൽ​മാ​ന് ര​ണ്ടാ​മ​തൊ​ന്ന് ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ലാ!!!
#ഇ​ൻ​ഡ്യ​ൻ​ക​ർ​ഷ​ക​ർ​ക്ക്ഐ​ക്യ​ദാാ​ർ​ഢ്യം...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.