"വീടായിരിക്കാം സ്വപ്നം'; വൈറലായി വഴിയരികില്‍ നായകള്‍ക്കൊപ്പം ഉറങ്ങുന്ന ആള്‍
Wednesday, November 23, 2022 11:24 AM IST
ഒരു മനുഷ്യന്‍റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സ്വന്തമായ ഒരു വീട് എന്നതാണ്. നിലവില്‍ വീടുള്ളവര്‍ക്ക് വീട് ആഗ്രഹിക്കുന്നവരുടെ മാനസികസ്ഥിതി എത്ര മനസിലാകുമെന്നറിയില്ല.

എന്നാല്‍ ആ വീട്ടിലേക്ക് എത്തപ്പെടാന്‍ പരിശ്രമിക്കുന്ന ഏതൊരാള്‍ക്കും ആ സ്വപ്നത്തിന്‍റെ വ്യാപ്തി മനസിലാകും.

ട്വിറ്ററില്‍ വളരെ സജീവമായ ഒരാളാണ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ സുശാന്ത നന്ദ. ഇദ്ദേഹം പങ്കുവയ്ക്കുന്ന മിക്ക ട്വീറ്റുകളും വൈറലാകാറുണ്ട്. അടുത്തിടെ അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രം നെറ്റിസന്‍റെ ഹൃദയത്തെ തൊട്ടു.

ചിത്രത്തില്‍ ഭവന രഹിതനായ ഒരു യുവാവ് നായ്ക്കള്‍ക്കൊപ്പം വഴിയരികില്‍ ഉറങ്ങുകയാണ്. "ഈ വലിയ ലോകത്തെ ഉള്‍ക്കൊള്ളാന്‍ നമ്മുടെ ഹൃദയം വലുതായിരിക്കണം’ എന്ന അടിക്കുറിപ്പോടെ സുശാന്ത നന്ദ പങ്കുവച്ച ചിത്രത്തില്‍ യുവാവിനൊപ്പം കുറച്ച് നായകളും ഉറങ്ങുന്നുണ്ട്.

വെയില്‍ അടിക്കാതിരിക്കാന്‍ മുഖത്തോട് ചേര്‍ന്ന് ഒരു കുടയും വച്ചിട്ടുണ്ട്. വൈറലായ ഈ ചിത്രത്തിന് ഹൃദയസ്പര്‍ശിയായ അഭിപ്രായങ്ങള്‍ ലഭിക്കുന്നുണ്ട്.

"ആരെങ്കിലും അദ്ദേഹത്തിനൊരു വീട് നല്‍കാതിരിക്കില്ല' എന്നാണൊരു കമന്‍റ്. "ഇതുപോലെ എത്രയെത്ര മനുഷ്യര്‍' എന്നാണ് മറ്റൊരു കമന്‍റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.