ഇലയിൽ തൂക്കി വിൽക്കുന്ന ഐസ്ക്രീം; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Thursday, August 12, 2021 5:41 PM IST
ഐസ്ക്രീം ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. പല തരത്തിലുള്ള ഐസ്ക്രീമുകൾ വിപണിയിൽ ലഭ്യമാണ്. രുചിയിലും വിളന്പുന്ന രീതിയിലുമെല്ലാണ് ഓരോ ഐസ്ക്രീമും വ്യത്യാസപ്പെട്ടിരിക്കും. എന്നാൽ ഇലയില്‍ ഐസ്ക്രീം വിൽക്കുന്ന തെരുവ് കച്ചവടക്കാരന്റെ വീഡിയോയാണ് വൈറലാകുന്നത്.
അമൃത്സറില് നിന്നുള്ള ദാമോദറാണ് ഇത്തരത്തില്‍ ഐസ്ക്രീം വില്‍ക്കുന്നത്. ദിവസേന സൈക്കിളില്‍ 20- 25 കിലോമീറ്ററോളം സഞ്ചരിച്ചാണ് അദ്ദേഹത്തിന്റെ വില്‍പ്പന. ഫുഡ് വളോഗര് ഗൗരവ് വാസന്റെ ചാനലിലൂടെയാണ് ഇദ്ദേഹത്തിന്റെ വീഡിയോ പുറംലോകത്തേക്ക് എത്തിയത്. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്, കൊഴുപ്പ് കൂടിയ പാല്, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് ഇദ്ദേഹത്തിന്റെ ഐസ്ക്രീം നിര്‍മ്മാണം.
ഐസ്ക്രീം ഇലയിലാക്കി തൂക്കിയാണ് വില്‍ക്കുന്നത്. അമ്പത് ഗ്രാമിന് 20 രൂപയാണ് വില. 10 രൂപയ്ക്ക് മുതൽ നാനൂറു രൂപയ്ക്ക് വരെ ഐസ്ക്രീം തൂക്കി കൊടുക്കുന്നുണ്ട്. ദിവസം 10 കിലയോളം ഐസ്ക്രീമാണ് ഇത്തരത്തിൽ ഇദേഹം വിൽക്കുന്നത്.