കുൽഫിയല്ല; ഇത് ഇഡ്ഡലിയുടെ മേക്ഓവർ!
Friday, October 1, 2021 9:18 AM IST
ഇഡ്ഡലി മലയാളികൾക്ക് മാത്രമല്ല, ദക്ഷിണേന്ത്യയിലെ വലിയ വിഭാഗത്തിനും ഇഷ്ട ഭക്ഷമാണ്. ഇഡ്ഡലി സാമ്പര്‍, ചട്നി കോമ്പിനേഷന്‍ തരുന്ന സ്വാദ് അറിയാത്തവർ ചുരുക്കമായിരിക്കും. ആവിയിൽ തയാറാക്കുന്ന ഭക്ഷണമായതിനാൽ മാത്രം ഇഡ്ഡലി ഇഷ്ടപ്പെടുന്നവരുമുണ്ട്.
എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന ഒരു ഇഡ്ഡലിയുടെ ചിത്രം അധികമാർക്കും പിടിച്ച മട്ടില്ല. ബംഗളൂരുവിലെ ഒരു ഭക്ഷണശാലയാണ് കോല് ഐസ് മോഡലില്‍ ഇഡ്ഡലി അവതരിപ്പിച്ചിരിക്കുന്നത്. ഒരു സ്റ്റിക്കിന്റെ അറ്റത്താണ് ഇവിടെ ഇഡ്ഡലി ഉള്ളത്. അത് ചമ്മന്തിയിലോ, സാമ്പറിലോ മുക്കി കഴിക്കാം.
കുല്ഫിപോലെയല്ല, ഇഡ്ഡലിയെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം ഇഡ്ഡലി പ്രേമികളുടെ വിമർശനം. എന്നാല്‍ കൈകൊണ്ട് കഴിക്കാന്‍ മടിയുള്ളവര്‍ക്ക് ഇത് വലിയ സൗകര്യമാണെന്ന് പറയുന്നവരുമുണ്ട്.