"വ​ല്ല​ഭ​ന് പു​ല്ലും ആ​യു​ധം’; റോ​ഡി​ല്‍ ത​ട​സം​കി​ട​ന്ന മ​രം​ ക​ല്ലു​കൊ​ണ്ട് മു​റി​ച്ചു​മാ​റ്റിയ കെഎ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​ര്‍
Wednesday, October 26, 2022 12:32 PM IST
യാ​ത്ര മ​ധ്യേ പെ​ട്ടെ​ന്നൊ​രു ത​ട​സ​മു​ണ്ടാ​യാ​ല്‍ മി​ക്ക​വ​രും ഒ​ന്ന് പ​ക​യ്ക്കും. പ്ര​ത്യേ​കി​ച്ച് കാ​ട്ടു​പാ​ത ആ​യാ​ല്‍ പ​റ​യു​ക​യും വേ​ണ്ട. എ​ന്നാ​ല്‍ അ​ത്ത​ര​മൊ​രു സ​ന്ദ​ര്‍​ഭ​ത്തി​ല്‍ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട ഒ​രു ക​ണ്ട​ക്ട​റാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ താ​രം.

കെഎ​സ്ആ​ര്‍​ടി​സി ഹ​രി​പ്പാ​ട് ട്വി​റ്റ​ര്‍ പേ​ജി​ല്‍ വ​ന്ന പോ​സ്റ്റി​ല്‍ ചെ​ങ്കോ​ട്ട അ​ച്ച​ന്‍​കോ​വി​ല്‍ റൂ​ട്ടി​ല്‍ പോ​യ ഒ​രു കെഎ​സ്ആ​ര്‍​ടി​സി ബ​സി​ന്‍റെ കാ​ര്യ​മാ​ണു​ള്ള​ത്.

കാ​ന​ന പാ​ത​യെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യു​ന്ന ഒന്നാ​ണ് ചെ​ങ്കോ​ട്ട അ​ച്ച​ന്‍ കോ​വി​ല്‍ പാ​ത. ജ​ന​വാ​സം കു​റ​വു​ള്ള ഈ ​മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന ഇ​റ​ങ്ങാ​റു​ള്ള​ത് സ​ര്‍​വ​സാ​ധാ​ര​ണ​മാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ന ഒ​രു തേ​ക്ക് മ​രം കു​ത്തി​മ​റി​ച്ച് ആ ​വ​ഴി​വ​ന്ന കെഎ​സ്ആ​ര്‍​ടി​സി ബ​സി​ന് മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ച്ചി​രു​ന്നു. രാ​വി​ലെ 6.30 ന് ​അ​ച്ച​ന്‍​കോ​വി​ലി​ല്‍ നി​ന്ന് പു​റ​പ്പെ​ട്ട ചെ​ങ്കോ​ട്ട വ​ഴി പു​ന​ലൂ​രി​ലേ​ക്കു​ള്ള ബ​സ് അ​ല്‍​പ​നേ​രം വ​ഴി​യി​ലാ​വു​ക​യും ചെ​യ്തു.

ഫോ​ണ്‍ നെ​റ്റ് വ​ര്‍​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ല്‍ ക​ണ്ട​ക്ട​ര്‍​ക്ക് ഡി​പ്പോ​യി​ല്‍ വി​വ​ര​മ​റി​യി​ക്കാ​നാ​യി​ല്ല. മ​രം മു​റി​ച്ചു​മാ​റ്റാ​നാ​യി മ​റ്റ് ആ​യു​ധ​ങ്ങ​ളൊ​ന്നും ബ​സ് ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ല്‍ ഇ​ല്ലാ​യി​രു​ന്നു​താ​നും. എ​ന്നാ​ല്‍ ക​ണ്ട​ക്ട​ര്‍ എം. ​പി. വി​ഭു ഒ​രു ക​രി​ങ്ക​ല്ലു​പ​യോ​ഗി​ച്ച് ആ ​മ​രം മു​റി​ച്ചു​മാ​റ്റി. അ​ങ്ങ​നെ ട്രി​പ്പ് മു​ട​ങ്ങി​യ​തു​മി​ല്ല.

സം​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി​പേ​ര്‍ അ​ഭി​ന​ന്ദ​ങ്ങ​ളു​മാ​യി എ​ത്തി. "ശി​ലാ​യു​ഗ​ത്തി​ലെ ആ​യു​ധം ഉ​പ​യോ​ഗി​ച്ച​പ്പോ​ള്‍' എ​ന്നാ​യി​രു​ന്നു ഒ​രു ക​മ​ന്‍റ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.