പാ​ക്കി​സ്ഥാ​നി​ലെ "ഐ​ശ്വ​ര്യ റാ​യ്'; വൈ​റ​ലാ​യി വീ​ഡി​യോ
Monday, March 1, 2021 9:23 PM IST
ഐ​ശ്വ​ര്യ റാ​യി​യു​മാ​യു​ള്ള രൂ​പ സാ​ദൃ​ശ്യം കൊ​ണ്ട് തൊ​ടു​പു​ഴ സ്വ​ദേ​ശി​നി അ​മൃ​ത സ​ജു നേ​ര​ത്തെ വൈ​റ​ലാ​യി​രു​ന്നു. ഐ​ശ്വ​ര്യ റാ​യി​യു​ടെ രൂ​പ​സാ​ദൃ​ശ്യം കൊ​ണ്ട് പ്ര​ശ​സ്ത​രാ​യ നി​ര​വ​ധി ആ​ളു​ക​ളു​ണ്ട്. പാ​ക്കി​സ്ഥാ​ന്‍ സ്വ​ദേ​ശി ആം​ന ഇ​മ്രാ​ൻ ആ​ണ് ഈ ​നി​ര​യി​ലേ​ക്ക് ഒ​ടു​വി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ആം​ന​യു​ടെ ചി​ത്ര​ങ്ങ​ൾ ക​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ഐ​ശ്വ​ര്യ റാ​യി​യെ​പ്പോ​ലെ തോ​ന്നി​ക്കു​ന്ന​താ​യി പ​റ​ഞ്ഞി​രു​ന്നു. ഇ​തോ​ടെ മേ​ക്ക​പ്പി​ലും കോ​സ്റ്റ്യൂ​മി​ലും ഐ​ശ്വ​ര്യ​യെ അ​നു​ക​രി​ച്ച് ആം​ന വി​ഡി​യോ ചെ​യ്യാ​ൻ തു​ട​ങ്ങി. വൈ​കാ​തെ ആം​ന​യു​ടെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​വു​ക​യും ചെ​യ്തു.

താ​ൻ ഐ​ശ്വ​ര്യ റാ​യ്യു​ടെ ക​ടു​ത്ത ആ​രാ​ധി​ക​യാ​ണെ​ന്നും ആം​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. ത​ന്നെ​ക്കു​റി​ച്ച് ഇ​ന്ത്യ​യി​ലെ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന വാ​ർ​ത്ത​ക​ളും അ​വ​ർ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.