ഓട്ടോയിൽ വന്നിറങ്ങി മിസ് ഇന്ത്യ റണ്ണറപ്പ്; കാര്യമറിഞ്ഞപ്പോൾ കൈയടിച്ച് സോഷ്യൽ മീഡിയ
Thursday, February 18, 2021 9:51 PM IST
കോളജിലെ അനുമോദന ചടങ്ങിലേക്ക് ഓട്ടോയില്‍ വന്നിറങ്ങിയ മിസ് ഇന്ത്യാ റണ്ണറപ്പായ മന്യയുടെ വീഡിയോ വൈറലാകുന്നു. മുംബൈയില്‍ മന്യ പഠിക്കുന്ന താക്കൂര്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് കൊമേഴ്സിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്. അച്ഛന് ഓംപ്രകാശ് സിംഗ് ഓടിച്ച ഓട്ടോയില്‍ മാതാപിതാക്കള്‍ക്കൊപ്പം വന്നിറങ്ങുന്ന മന്യയാണ് വീഡിയോയിലുള്ളത്.
ചടങ്ങിനിടെ തനിക്ക് ലഭിച്ച കിരീടം അമ്മയ്ക്കും അച്ഛനും മന്യ വച്ചുകൊടുക്കുന്നതും വീഡിയോയില്‍ കാണാം. ഈ അമ്മയുടെയും അച്ഛന്റെയും മകളായതില്‍ അഭിമാനമുണ്ടെന്നും ഇന്ന് താന്‍ ഇന്ത്യയുടെ പുത്രിയാണെന്നും മന്യ പറയുന്നു. കഷ്ടപ്പാടുകളെ അതിജീവിച്ച് മുന്നേറിയ മന്യക്ക് നാനാഭാഗത്തു നിന്നും പ്രശംസകളെത്തിയിരുന്നു. ഈ വര്‍ഷത്തെ മിസ് ഇന്ത്യാ ടൈറ്റില്‍ ലഭിച്ചത് മാനസ വാരണാസിക്കാണ്.