മോഡേൺ വസ്ത്രം ധരിച്ച് നായ; സംഭവം കളറാണെന്ന് സോഷ്യൽ മീഡിയ
Saturday, April 30, 2022 12:50 AM IST
ഫാഷൻ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോയ്ക്ക് പോസുചെയ്യുന്ന നായയുടെ ചിത്രങ്ങൾ കൗതുകമാകുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് ആശംസ കമന്റുകൾ ഇടുന്നത്.
ചിത്രത്തിലുള്ള നായ എവിടെയുള്ളതാണെന്നോ ചിത്രം എന്ന് പകർത്തിയതാണന്നോ വ്യക്തമല്ല. കഴിഞ്ഞ ദിവസം തെരുവുനായക്ക് ഭക്ഷണം ഉരുളകളാക്കി കൊടുക്കുന്ന യുവതിയുടെ വീഡിയോ വൈറലായിരുന്നു. ബംഗാളിലെ ഡംഡം സ്റ്റേഷനിൽ നിന്നുള്ള വീഡിയോയാണ് വൈറലായത്. ഉരുളകളാക്കി നൽകുന്ന ഭക്ഷണം നായ ആസ്വദിച്ച് കഴിക്കുന്നതും വീഡിയോയിൽ കാണാം.