ശ​രീ​ര​ച​ല​നം നി​യ​ന്ത്രി​ക്കു​ന്ന "ബ്രെ​യി​ൻ ചി​പ്പ്'; മ​നു​ഷ്യ​നി​ൽ പ​രീ​ക്ഷി​ച്ചു
Tuesday, January 30, 2024 12:45 PM IST
ഇ​ലോ​ൺ മ​സ്‌​കി​ന്‍റെ സം​രം​ഭ​മാ​യ ന്യൂ​റാ​ലി​ങ്ക് നി​ര്‍​മി​ച്ച ബ്രെ​യി​ൻ ചി​പ്പ് മ​നു​ഷ്യ​നി​ൽ പ​രീ​ക്ഷി​ച്ചു. കൈ​കാ​ലു​ക​ള്‍ ശ​രി​യാ​യ​വി​ധ​ത്തി​ൽ ച​ലി​പ്പി​ക്കാ​നാ​കാ​ത്ത​വ​രാ​കും ബ്രെ​യി​ൻ ചി​പ്പി​ന്‍റെ ആ​ദ്യ ഉ​പ​യോ​ക്താ​ക്ക​ളെ​ന്നു മ​സ്‌​ക് പ​റ​ഞ്ഞു.

വ​യ​ർ​ലെ​സ് ബ്രെ​യി​ൻ-​ക​മ്പ്യൂ​ട്ട​ർ ഇ​ന്‍റ​ർ​ഫേ​സ് (ബി​സി​ഐ) അ​ധി​ഷ്‌​ഠി​ത​മാ​ക്കി​യാ​ണ് ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. രോ​ഗി​ക​ളു​ടെ മ​സ്തി​ഷ്ക​ത്തി​ൽ ശ​രീ​ര ച​ല​നം നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ചി​പ്പ് ഘ​ടി​പ്പി​ക്കു​ക.

റോ​ബോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഘ​ടി​പ്പി​ക്കു​ന്ന ചി​പ്പി​ൽ​നി​ന്ന് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ആ​പ്ലി​ക്കേ​ഷ​നി​ലേ​ക്കാ​യി​രി​ക്കും സി​ഗ്‌​ന​ല്‍ കൈ​മാ​റു​ക. പ​ക്ഷാ​ഘാ​തം സം​ഭ​വി​ച്ച ആ​ളു​ക​ള്‍​ക്കു ചി​ന്ത​ക​ളി​ലൂ​ടെ കം​പ്യൂ​ട്ട​ർ ക​ര്‍​സ​റോ, കീ​ബോ​ർ​ഡോ നി​യ​ന്ത്രി​ക്കാ​നു​ള്ള ശേ​ഷി ന​ൽ​കു​ക​യാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ക​മ്പ​നി​യു​ടെ ശ്ര​മം.

ത​ല​ച്ചോ​റി​ല്‍ ചി​പ്പ് ഘ​ടി​പ്പി​ച്ച​യാ​ള്‍ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു​വെ​ന്ന് മ​സ്ക് ത​ന്‍റെ എ​ക്സ് പേ​ജി​ലൂ​ടെ അ​റി​യി​ച്ചു. ആ​ദ്യ ന്യൂ​റാ​ലി​ങ്ക് ഉ​ത്പ​ന്ന​ത്തി​ന് ടെ​ലി​പ്പ​തി എ​ന്നാ​ണു പേ​രു ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.