കാറിനൊപ്പം ഓടുന്ന വീട്! അത്ഭുതക്കാഴ്ചയ്ക്കു പിന്നിലെ രഹസ്യം
Tuesday, February 23, 2021 10:27 PM IST
വാഹനത്തിൽ യാത്ര ചെയ്യുന്പോൾ മരങ്ങളും കെട്ടിടങ്ങളുമെല്ലാം പിന്നിലേക്ക് ഓടുന്നതായി തോന്നാറില്ലേ? കുട്ടികൾ പലപ്പോഴും ഈ കാഴ്ചകണ്ട് അത്ഭുതപ്പെടാറുണ്ട്. എന്നാൽ വാഹനത്തിനു നേർക്ക് തിരിഞ്ഞുവരുന്ന ഒരു കെട്ടിത്തിന്റെ വീഡിയോയാണ് ഇപ്പോൾ ടിക്ക് ടോക്കിൽ വൈറൽ.
സിഡ്നിയിലാണ് സംഭവം. കാറിൽ യാത്ര ചെയ്യുകയായിരുന്ന ഒരാളാണ് വീഡിയോ പകർത്തിയിരിക്കുന്നത്. കാർ ഓടുന്ന ദിശയിലേക്ക് വീടും തിരിയുന്നതായാണ് വീഡിയോ. ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ പത്തുലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
റെജീന വാൾട്ടേഴ്സ് എന്ന കലാകാരൻ 3ഡി ഒപ്റ്റിക്കൽ ഇല്യൂഷൻ മോഡലിൽ നിർമിച്ച വീടാണിത്. ബ്ലാക്ക് ആൻഡ് വൈറ്റ് ഡിസൈനാണ് വീടിന് നൽകിയിരിക്കുന്നത്. ഹിഡൻ സിഡ്നി എന്ന ഇൻസ്റ്റഗ്രാം പേജിൽ വീടിന്റെ വിശേഷങ്ങൾ പങ്കുവച്ചിട്ടുണ്ട്.