ക​ണ്ണ്കി​ട്ടാ​തി​രി​ക്കാ​ൻ സ​ണ്ണി ലി​യോ​ണി​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ൻ!
Saturday, September 4, 2021 2:02 AM IST
പു​തി​യ വീ​ട് പ​ണി​യു​ന്ന ചി​ല​ർ ക​ണ്ണ്കി​ട്ടാ​തെ ഇ​രി​ക്കാ​ൻ വീ​ടി​നു മു​ന്നി​ൽ കോ​ലം വ​യ്ക്കാ​റു​ണ്ട്. കൃ​ഷി​യി​ട​ത്തി​ൽ പ​ക്ഷി​ക​ളെ​യും മ​റ്റും ഭ​യ​പ്പെ​ടു​ത്താ​നും ഇ​ത്ത​ര​ത്തി​ൽ കോ​ലം ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ കൃ​ഷി​ക്ക് ക​ണ്ണ്ത​ട്ടാ​തി​രി​ക്കാ​ൻ ആ​ന്ധ്രാ​യി​ലെ ഒ​രു ക​ർ​ഷ​ക​ൻ സ്വീ​ക​രി​ച്ച മാ​ർ​ഗ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ.

അ​തി​നു കൂ​ട്ടു​പി​ടി​ച്ച​ത് ബോ​ളി​വു​ഡ് ന​ടി സാ​ക്ഷാ​ൽ സ​ണ്ണി ലി​യോ​ണി​ന്‍റെ ചി​ത്ര​വും. പ​ത്തേ​ക്ക​റോ​ളം വ​രു​ന്ന ത​ന്‍റെ കൃ​ഷി​യി​ട​ത്തി​നു സ​മീ​പം സ​ണ്ണി ലി​യോ​ണി​ന്‍റെ അ​ർ​ധ​ന​ഗ്ന ചി​ത്രം സ്ഥാ​പി​ക്കു​ക​യാ​ണ് ഇ​യാ​ൾ ചെ​യ്ത​ത്. കൂ​ടെ ബോ​ർ​ഡി​ൽ ഒ​രു തെ​ലു​ങ്ക് കാ​പ്ഷ​നും- ‘ഹേ​യ് ആ​രും ക​ര​യു​ക​യോ അ​സൂ​യ​പ്പെ​ടു​ക​യോ ചെ​യ്യ​രു​ത്’. ആ​ന്ധ്ര പ്ര​ദേ​ശി​ലെ നെ​ല്ലോ​ർ ജി​ല്ല​യി​ലെ ബ​ൻ​ഡാ​കി​ല്ലി​പ്പ​ള്ളി ഗ്രാ​മ​ത്തി​ലെ ചെ​ഞ്ചു റെ​ഡ്ഡി എ​ന്ന ക​ർ​ഷ​ക​നാ​ണ് വ്യ​ത്യ​സ്ത മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്.

എ​ന്താ​യാ​ലും സം​ഗ​തി ഏ​റ്റെ​ന്നു 45 കാ​ര​നാ​യ കൃ​ഷി​ക്കാ​ര​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു. ര​ണ്ടു വ​ർ​ഷ​മാ​യി ഇ​ത്ത​രം രീ​തി​ക​ൾ ഇ​യാ​ൾ ന​ട​ത്താ​ൻ തു​ട​ങ്ങി​യി​ട്ട്. ചി​ത്രം സ്ഥാ​പി​ക്കു​ന്ന​തി​നു മു​ന്പ് വി​ള​വ് മോ​ശ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​രും ത​ന്‍റെ വി​ള​ക​ളി​ലേ​ക്കു നോ​ക്കാ​റി​ല്ല.

ന​ല്ല വി​ള​വ് ല​ഭി​ക്കു​ന്നു​ണ്ടെ​ന്നും ഇ​യാ​ൾ​പ​റ​യു​ന്നു. സ​ണ്ണി ലി​യോ​ണി​ന്‍റെ മാ​ത്ര​മ​ല്ല, ഹോ​ളി​വു​ഡ് താ​രം കിം ​ക​ർ​ദാ​ഷി​യാ​ൻ ചി​ത്ര​വും ഇ​യാ​ൾ ക‌ൃ​ഷി​യി​ട​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, മു​ള​ക് തു​ട​ങ്ങി​യ‌​വ​യാ​ണ് ചെ​ഞ്ചു​വി​ന്‍റെ പ്ര​ധാ​ന കൃ​ഷി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.