ടെ​ക്കി​ക്ക് പാ​ച​കം ചെ​യ്യാ​ൻ എ​ന്തി​ന് അ​ടു​ക്ക​ള..!; ആ​ലു പൊ​റോ​ട്ട റെ​ഡി
Friday, March 15, 2024 2:29 PM IST
ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ദൂ​ര​നാ​ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കു വീ​ട്ടി​ലെ ഭ​ക്ഷ​ണം ഗൃ​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന ഒ​ന്നാ​കും. സ്റ്റാ​ർ ഹോ​ട്ട​ലി​ൽ​നി​ന്നു​പോ​ലും ത​ങ്ങ​ൾ​ക്കി​ഷ്ട​മാ​യ വി​ഭ​വ​മൊ​ന്നും കി​ട്ടി​യെ​ന്നു വ​രി​ല്ല.

കി​ട്ടു​ന്ന ഭ​ക്ഷ​ണം ക​ഷ്ട​പ്പെ​ട്ട് ഇ​ഷ്ട​പ്പെ​ടേ​ണ്ടി വ​രും. ഇ​നി സ്വ​യം പാ​ച​കം ചെ​യ്യാ​മെ​ന്നു വ​ച്ചാ​ൽ അ​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​വു​ക​യു​മി​ല്ല. എ​ന്നാ​ൽ, സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച ഒ​രു ടെ​ക്കി​യു​ടെ പാ​ച​കം ക​ണ്ടാ​ൽ ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും പാ​ച​ക​ത്തെ​ക്കു​റി​ച്ചു​മു​ള്ള ധാ​ര​ണ​ക​ളെ​ല്ലാം മാ​റ്റേ​ണ്ടി​വ​രും.

അ​ടു​ക്ക​ള​യും അ​ടു​പ്പു​മൊ​ന്നു​മി​ല്ലാ​തെ കം​പ്യൂ​ട്ട​ർ സി​പി​യു​വി​ലാ​ണു "ടെ​ക്കി​ഷെ​ഫി'​ന്‍റെ പാ​ച​കം. ത​യാ​റാ​ക്കി​യ​താ​ക​ട്ടെ മി​നി ആ​ലു പൊ​റോ​ട്ട!

ആ​ദ്യം മ​ദ​ർ​ബോ​ർ​ഡി​ലെ ചൂ​ടാ​ക്കി​യ പ്രോ​സ​സിം​ഗ് ചി​പ്പി​ൽ എ​ണ്ണ പു​ര​ട്ടു​ന്നു. ചി​പ്പി​ൽ വേ​വു​ന്ന അ​ള​വി​ൽ മാ​വ് ത​യാ​റാ​ക്കി​യ​ശേ​ഷം അ​തു സി​പി​യു​വി​ലേ​ക്ക് വേ​വാ​നാ​യി വ​ച്ചു. തു​ട​ർ​ന്ന് ച​വ​ണ​കൊ​ണ്ട് മ​റി​ച്ചി​ട്ടു. മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ രു​ചി​ക​ര​മാ​യ മി​നി ആ​ലു പൊ​റോ​ട്ട റെ​ഡി!

താ​ൻ പാ​ച​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കാ​ല​ഹ​ര​ണ​പ്പെ​ട്ട സി​പി​യു ഉ​പ​യോ​ഗി​ക്കാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ, സി​പി​യു ഉ​പ​യോ​ഗി​ച്ചു മ​റ്റാ​രും ഇ​തു പ​രീ​ക്ഷി​ക്ക​രു​തെ​ന്നും ഇ​ദ്ദേ​ഹം റീ​ലി​നു ചു​വ​ടെ കു​റി​ച്ചു. വി​ചി​ത്ര​മാ​യ വീ​ഡി​യോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​പ്‌​ലോ​ഡ് ചെ​യ്ത് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ 5.3 മി​ല്യ​ൺ ആ​ളു​ക​ളാ​ണു ക​ണ്ട​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.